ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
കൊച്ചി കപ്പല്‍ ശാലയില്‍ പൊട്ടിത്തെറി; നാല് മരണം
ന്യൂസ് ഡെസ്‌ക്
Tuesday 13th February 2018 11:40am

കൊച്ചി: കൊച്ചി കപ്പല്‍ ശാലയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ നാല് പേര്‍ മരിച്ചു. വാട്ടര്‍ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്.

അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന ഒ.എന്‍.ജി.സിയുടെ കപ്പലിലാണ് അപകടം ഉണ്ടായത്. സുരക്ഷാ വീഴ്ചയാണെന്നാണ് വിലയിരുത്തല്‍.

മരിച്ചവരില്‍ രണ്ട് പേര്‍ മലയാളികളാണ്. ഒരാള്‍ വൈപ്പിന്‍ സ്വദേശി റംഷാദും മറ്റൊരാള്‍ പത്തനംതിട്ട സ്വദേശിയുമാണ്. മറ്റ് രണ്ട് പേരെ തിരിച്ചറിയാനുണ്ട്. സാഗര്‍ ഭൂഷണ്‍ എന്ന കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്.

Advertisement