എഡിറ്റര്‍
എഡിറ്റര്‍
കൊച്ചി മെട്രോ: കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ദല്‍ഹിയിലേക്ക് പോകുമെന്ന് ഉമ്മന്‍ ചാണ്ടി
എഡിറ്റര്‍
Wednesday 31st October 2012 1:18pm

തിരുവനന്തപുരം: കൊച്ചി മെട്രോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി ആര്യാടന്‍ മുഹമ്മദും ഡി.എം.ആര്‍.സി മുന്‍ ചെയര്‍മാന്‍ ഇ.ശ്രീധരനുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തി.

കൊച്ചി മെട്രോ  വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചയ്ക്കായി നവംബര്‍ 7, 8 തിയ്യതികളില്‍ ദല്‍ഹിക്ക് പോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

Ads By Google

കൊച്ചി മെട്രോ ഡി.എം.ആര്‍.സി തന്നെ ഏറ്റെടുക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇതിനായി ദല്‍ഹിയില്‍ പോകുന്നുണ്ട്. അവിടെ വെച്ച് ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനേയും നഗര വികസന മന്ത്രി കമല്‍നാഥിനേയും കാണും.

കൊച്ചി മെട്രോ ഡി.എം.ആര്‍.സി തന്നെ ഏറ്റെടുക്കണമെന്ന ആവശ്യം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ കണ്ട് അറിയിക്കും. രാഷ്ട്രീയ തലത്തില്‍ കൊച്ചി മെട്രോക്ക് അനുകൂലമായ തീരുമാനമുണ്ടാക്കാന്‍ ശ്രമിക്കുമെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.

ഡി.എം.ആര്‍.സിയെ കൊണ്ട് പദ്ധതി ഏറ്റെടുപ്പിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്തതായി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. എ.കെ ആന്റണിയുടെ ഇടപെടലിലൂടെ പ്രശ്‌നം പരിഹരിക്കാനാകുമെന്ന പ്രതീക്ഷയാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്.

കെ.എം.ആര്‍.എല്ലിന്റെ അടുത്ത ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ സംസ്ഥാന പ്രതിനിധികള്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി മെട്രോ പദ്ധതി ഏറ്റെടുക്കാന്‍ ഡി.എം.ആര്‍.സി വിമുഖത കാണിച്ച സാഹചര്യത്തിലാണ് ഇന്ന് ഡി.എം.ആര്‍.സി മുന്‍ ചെയര്‍മാന്‍ ഇ.ശ്രീധരനുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി ആര്യാടന്‍ മുഹമ്മദും ചര്‍ച്ച നടത്തിയത്.

അതേസമയം കൊച്ചി മെട്രോ പദ്ധതിയില്‍ ആരാണ് തടസം നില്‍ക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. കൊച്ചി മെട്രോ നടത്തിപ്പിന് ഇ.ശ്രീധരന് പകരക്കാരനില്ലേയെന്നും കോടതി ചോദിച്ചു. മറ്റ് ഏജന്‍സികള്‍ മെട്രോ പദ്ധതികള്‍ നടപ്പിലാക്കുന്നില്ലേയൊന്നും കോടതി ചോദിച്ചു.

Advertisement