എഡിറ്റര്‍
എഡിറ്റര്‍
കൊച്ചി മേയറുടെ വാഹനം അടിച്ചു തകര്‍ത്തു
എഡിറ്റര്‍
Wednesday 11th October 2017 7:42am

 

കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിനിന്റെ കാര്‍ അജ്ഞാതര്‍ അടിച്ചു തകര്‍ത്തു. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു  സംഭവം. രവിപുരം ശ്രീകണ്ഠത്ത് റോഡിലെ മേയറുടെ വീടിന് എതിര്‍വശത്തുള്ള ആക്‌സിസ് ബാങ്കിന്റെ പാര്‍ക്കിങ് ഇടത്തില്‍ നിര്‍ത്തിയിട്ടിരുന്ന മേയറുടെ സ്വകാര്യ വാഹനത്തിനു നേരെയാണ് ആക്രമണമുണ്ടായത്.


Also Read: ‘കണ്‍ തുറന്നു കാണൂ.. ഇതാ അര്‍ജന്റീന’; ഇക്വഡോറിനെ 3-1നു തകര്‍ത്ത് അര്‍ജന്റീനയ്ക്ക് ലോകകപ്പ് യോഗ്യത


വാഹനത്തിന്റെ പിറകുവശത്തെ ഗ്ലാസ് തകര്‍ന്ന നിലയിലാണ്. സമീപത്ത് കിടന്നിരുന്ന ഇന്റര്‍ലോക്ക് ബ്ലോക്ക് ടൈല്‍ ഉപയോഗിച്ച് വാഹനം തകര്‍ത്തതായാണ് സംശയിക്കുന്നത്.

സംഭവസമയത്ത് മേയര്‍ വസതിയിലുണ്ടായിരുന്നു. സ്ഥിരമായി കാര്‍ പാര്‍ക്ക് ചെയ്യുന്നത് ഇവിടെ തന്നെയാണ്. ഇത് മുന്‍കൂട്ടി മനസിലാക്കിയാവാം അക്രമികള്‍ ആക്രമണം നടത്തിയതെന്നാണ് നിഗമനം.


Dont Miss: നോട്ടുനിരോധനവും ജി.എസ്.ടിയും ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ മന്ദഗതിയിലാക്കുമെന്ന് ഐ.എം.എഫ് റിപ്പോര്‍ട്ട്


സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വികള്‍ പരിശോധിക്കുന്നുണ്ട്. മേയറുടെ വാഹനം തകര്‍ത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഡി.സി.സി. പ്രസിഡന്റ് ടി.ജെ. വിനോദ് ആവശ്യപ്പെട്ടു.

Advertisement