ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
ISRO spy case
ചാരക്കേസില്‍ കരുണാകരന് നീതി ലഭിച്ചില്ല; ജൂഡീഷ്യല്‍ അന്വേഷണത്തിലൂടെ ഗൂഢാലോചന പുറത്തുവരും; കെ.മുരളീധരന്‍
ന്യൂസ് ഡെസ്‌ക്
Friday 14th September 2018 1:23pm

കോഴിക്കോട് : ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. നിഷപക്ഷമായി കേസ് നടത്തിയിട്ടുള്ള വ്യക്തിയാണ് ഡി.കെ ജെയിന്‍.

അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണം കേസുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും ദൂരീകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുരളീധരന്‍ പറഞ്ഞു.

ചാരക്കേസിനെത്തുടര്‍ന്ന് പലയിടത്തും കരുണാകരന്‍ അപമാനിതനായിട്ടുണ്ട്. നാടിനും പാര്‍ട്ടിയ്ക്കും വേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹത്തെ രാജ്യത്തെ ഒറ്റികൊടുത്തു എന്ന കുറ്റം ചാര്‍ത്തി ഇറക്കിവിട്ടതെന്നും മുരളീധരന്‍ പറഞ്ഞു.

കേസിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും പുറത്തു കൊണ്ടുവരാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.


ALSO READ: ‘ചാരക്കേസിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന; പിന്നില്‍ അഞ്ച് സജീവ രാഷ്ട്രീയ നേതാക്കള്‍’; കരുണാകരന്‍ ഈ ഗൂഢാലോചനയുടെ ഇരയാണെന്നും പത്മജ വേണുഗോപാല്‍


സുപ്രീം കോടതി ഇപ്പോള്‍ ഉത്തരവിട്ട ജൂഡീഷ്യല്‍ അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും സത്യങ്ങള്‍ ഇനി പുറത്ത് വരുമെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി ഉത്തരവ്. അദ്ദേഹം തെറ്റുചെയ്യാത്തതുകൊണ്ടാണല്ലോ കോടതി അങ്ങനെ വിധി പറഞ്ഞതെന്നും മുരളീധരന്‍ ചോദിച്ചു.

അതേസമയം ചാരക്കേസിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും കെ.കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാലും നേരത്തേ രംഗത്തെത്തിയിരുന്നു.

ഐ.എസ്.ആര്‍.ഒ ചാരേക്കസ് ഒരു രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. ഇതിന് പിന്നില്‍ അഞ്ച് സജീവ രാഷ്ട്രീയ നേതാക്കളാണെന്നും അവര്‍ പറഞ്ഞു.

അച്ഛന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഗൂഢാലോചനയ്ക്ക് പിന്നിലുള്ളവരെപ്പറ്റിയുള്ള വിവരങ്ങള്‍ ജൂഡിഷ്യല്‍ കമ്മീഷന് മുന്നില്‍ പറയാന്‍ താന്‍ തയ്യാറാണെന്നും പത്മജ പറഞ്ഞു.

Advertisement