എഡിറ്റര്‍
എഡിറ്റര്‍
കോഴിക്കോട് എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി കോളേജ് കെട്ടിടത്തില്‍ നിന്നു ചാടി മരിച്ചു
എഡിറ്റര്‍
Wednesday 15th November 2017 8:35pm


കോഴിക്കോട്: മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിനി കോളേജ് കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു. അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി ഊഷ്മള്‍ ഉല്ലാസാ(22) ണ് കെ.എം.സി.ടി ഡെന്റല്‍ കോളേജിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്.


Also Read: ഗൗരവമുള്ള കേസുകള്‍ ഇങ്ങനെയാണോ കൈകാര്യം ചെയ്യുന്നത്; ജിഷ്ണു പ്രണോയ് കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി


തൃശൂര്‍ ഇടത്തിരുത്തി സ്വദേശിനിയാണ് ആത്മഹത്യചെയ്ത ഊഷ്മള്‍. വീഴ്ചയില്‍ ഇരുകാലിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ കെ.എം.സി.ടി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

വൈകീട്ട് 4:45 ഓടെയായിരുന്നു സംഭവം. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisement