Administrator
Administrator
സൗജന്യ മെഡിക്കല്‍ ക്യാംപ്
Administrator
Sunday 19th June 2011 12:39pm

kmcc

ദുബായ്: കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി മലബാര്‍ ജ്വല്ലറി ഗ്രൂപ്പിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ക്യാമ്പ് സംഘടിപ്പിച്ചു. 276 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. ഡോക്ടര്‍മാരായ ബാബു ഷെര്‍ഷാദ്, സഹീറലി സിദ്ദീഖ്, കിം സര്‍മിയാന്റോ എന്നിവര്‍ രോഗികളെ പരിശോധിച്ചു. സൗജന്യ മരുന്ന് വിതരണം നടത്തി.

ജില്ലാ പ്രസിഡന്റ് ഹംസ പയ്യോളി അധ്യക്ഷത വഹിച്ചു. മലബാര്‍ ജ്വല്ലറി ഗ്രൂപ്പ് എം.ഡി ഷംലാല്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഉബൈദ് ചേറ്റുവ, മുഹമ്മദ് വെന്നിയൂര്‍, അഷ്‌റഫ് പുതിയോട്ടില്‍, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇസ്മായീല്‍ ഏറാമല പ്രസംഗിച്ചു. അഷ്‌റഫ് തങ്ങള്‍, വലിയാണ്ടി അബ്ദുള്ള, സാജിദ് അബൂബക്കര്‍, പി.കെ.അബ്ദുള്‍ കഹാര്‍, കെ.കെ.മുഹമ്മദ്, സുബൈര്‍ വെള്ളിയോട്, മുഹമ്മദ് ഷാലൂബ് നേതൃത്വം നല്‍കി

Advertisement