എഡിറ്റര്‍
എഡിറ്റര്‍
മണിയുടെ ആവശ്യം ‘മണി’യാണ്; ബ്ലാക്ക്, ബ്ലൂ, വൈറ്റ് തുടങ്ങിയ കളര്‍ വ്യത്യാസമൊന്നും മൂപ്പര്‍ക്കില്ല; രൂക്ഷവിമര്‍ശനവുമായി കെ.എം ഷാജി എം.എല്‍.എ
എഡിറ്റര്‍
Wednesday 26th April 2017 3:22pm

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്‌ലീം ലീഗ് എം.എല്‍.എ കെ.എം ഷാജി. സര്‍ക്കാറിന്റെ പൊതുസ്വത്ത് കട്ട് തിന്നുന്ന കുറെയാളുകളും അവരെ സംരക്ഷിക്കാന്‍ വേണ്ടി മാത്രം നിലനില്‍ക്കുന്ന ഒരു ഗവണ്‍മെന്റ്ാണ് ഇതെന്നും കെ.എം ഷാജി പറയുന്നു.

സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും കുരിശ് പൊളിച്ച് മാറ്റിയ നടപടിക്രമം ഏത് രീതിയില്‍ മത വികാരത്തെ വ്രണപ്പെടുത്തും എന്നത് ഒരിക്കലും എം.എം മണിയുടെയോ ഈ ഗവണ്‍മെന്റിന്റെയോ ഉത്കണഠയായിരുന്നില്ല മറിച്ചത് ബാബറി മസ്ജിദിനോട് പോലും ഉപമിച്ച് മതവികാരം ഇളക്കി വിടുകയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം.

ദയവ് ചെയ്ത് മന്ത്രി മണി ഇനിയെങ്കിലും മനസ്സിലാക്കേണ്ട കാര്യം ബാബ്‌റി മസ്ജിദ് ഗവണ്‍മെന്റ് ഭൂമിയില്‍ അനധികൃത്യമായി സ്ഥാപിച്ച പള്ളിയല്ല എന്നതാണ്. സ്വന്തം താല്‍പര്യങ്ങള്‍ക്ക് മതേതരത്വ ഭാരതത്തിന്റെ നെഞ്ചിലേറ്റ ആ മഹാ ദുരന്തത്തെ ഇത്രമാത്രം ലാഘവ ബുദ്ധിയോടെ കാണരുതെന്ന് ഒരപേക്ഷയുണ്ടെന്നും കെ.എം ഷാജി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സര്‍ക്കാറിന്റെ പൊതുസ്വത്ത് കട്ട് തിന്നുന്ന കുറെയാളുകള്‍!അവരെ സംരക്ഷിക്കാന്‍ വേണ്ടി മാത്രം നിലനില്‍ക്കുന്ന ഒരു ഗവണ്‍മെന്റ്!
സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും കുരിശ് പൊളിച്ച് മാറ്റിയ നടപടിക്രമം ഏത് രീതിയില്‍ മത വികാരത്തെ വ്രണപ്പെടുത്തും എന്നത് ഒരിക്കലും എംഎം മണിയുടെയോ ഈ ഗവണ്‍മെന്റിന്റെയോ ഉത്കണഠയായിരുന്നില്ല!

മറിച്ചത് ബാബ്രി മസ്ജിദിനോട് പോലും ഉപമിച്ച് മതവികാരം ഇളക്കി വിടുകയായിരുന്നു ലക്ഷ്യം!

ദയവ് ചെയ്ത് മന്ത്രി മണി ഇനിയെങ്കിലും മനസ്സിലാക്കേണ്ട കാര്യം ബാബറി മസ്ജിദ് ഗവണ്‍മെന്റ് ഭൂമിയില്‍ അനധികൃത്യമായി സ്ഥാപിച്ച പള്ളിയല്ല എന്നതാണ്!
(സ്വന്തം താല്‍പര്യങ്ങള്‍ക്ക് മതേതരത്വ ഭാരതത്തിന്റെ നെഞ്ചിലേറ്റ ആ മഹാ ദുരന്തത്തെ ഇത്രമാത്രം ലാഘവ ബുദ്ധിയോടെ കാണരുതെന്ന് ഒരപേക്ഷയുണ്ട്????)

മസ്ജിദാണെങ്കിലും ചര്‍ച്ചാണെങ്കിലും അമ്പലമാണെങ്കിലും മാര്‍ഗം ശരിയല്ലാതെ ഒരു ആരാധനയും പൂര്‍ണ്ണമാകില്ലെന്ന് ഇതിനോടകം വിശ്വാസി സമൂഹം തന്നെ എല്‍.ഡി.എഫ് ഗവണ്‍മെന്റിന് മനസ്സിലാക്കി കൊടുത്തു എന്നതാണ് മാതൃകാപരമായ കാര്യം!
മണിയുടെ ആവശ്യം മണിയാണ്!

അത് ബ്ലാക്ക്,ബ്ലൂ വൈറ്റ് തുടങ്ങിയ കളര്‍ വ്യത്യാസമൊന്നും മൂപ്പര്‍ക്കില്ല!
അനധികൃത വെട്ടിപ്പിടിക്കലിന്റെ ആശാനാണ് ആശാന്‍!
സഹോദരന്‍ ലംബോദര മഹാരാജന്റെ സാമ്രാജ്യങ്ങളാണ് എല്ലാം!

ശ്രീറാ വെങ്കട്ട് റാം ചുമതലാബോധമുള്ള ധീരനാണ്!പക്ഷേ ഇനിയുമദ്ദേഹം ജെസിബിയുമായി പ്രയാണം തുടര്‍ന്നാല്‍ മണി നാടന്‍ ഭാഷയുടെ പുതിയ വൃത്തനിയമങ്ങള്‍ മലയാളികളെ പഠിപ്പിക്കും!അത് സ്ത്രീകള്‍ക്കും നിരാലംബര്‍ക്കും നേരെയാവുമ്പോള്‍ പ്രത്യേകിച്ചും! പിന്നീടൊരിക്കലും പ്രതികരണങ്ങളുയരാത്ത രീതിയില്‍ അശ്ലീലതയുടെ ആഴങ്ങളിലേക്ക് അവരെ ചവിട്ടിത്താഴ്ത്തുക എന്നതാണ് മന്ത്രി തമ്പുരാന്റെ രീതിയും നീതിയും!

തന്റെ മനോഹരമായ ഭാഷാ മികവിന് ചമത്ക്കാരങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്ന മുഖ്യപ്രജാപതി നാട് ഭരിക്കുമ്പോള്‍ അല്ലെങ്കില്‍ വേറെന്ത് പേടിക്കാനാണ്. കൂട്ടിനാണെങ്കില്‍ ലക്ഷണമുള്ള ഒരു ഉഗ്രന്‍ ജനപ്രധിനിതിയും ഉണ്ട്!

പാവം..ഭൂമിയില്ലാത്തത് കൊണ്ട് ഗവണ്‍മെന്റ് ഭൂമിയില്‍ വിശ്രമകേന്ദ്രം പണിത് കുടുംബവുമൊത്ത് സുഖശയനം നടത്തുകയാണ് സാധു!
മുസ്ലിം ലീഗ് പ്രവര്‍ത്തകരാരെങ്കിലും അദ്ദേഹത്തിനൊരു ബൈത്തുറഹ്മ ഉണ്ടാക്കി നല്‍കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്!അത്രമാത്രം പ്രയാസത്തിലാണ് ആ തൊഴിലാളി സ്‌നേഹിയായ ജനപ്രധിനിതി !

സംസ്ഥാനത്തെ പോലീസ് മേധാവിക്ക് പോലും നീതി ലഭിക്കാന്‍ സുപ്രീം കോടതിയെ സമീപിക്കേണ്ട കാലത്ത് പെമ്പിളൈ ഒരുമയുടെ പോരാട്ടം വിജയിക്കുമോ..ചുമതലാ ബോധമുള്ള ഉദ്യോഗസ്ഥരെ നായ്ക്കളായ് ചിത്രീകരിക്കുന്ന മന്ത്രിമാരെ അതിജീവിച്ച് ശ്രീറാം വെങ്കട്ട്‌റാമിനും സംഘത്തിനും നീതിപൂര്‍വ്വമായ നിര്‍വ്വഹണം മൂന്നാറില്‍ സാധ്യമാകുമോ..പ്രജാപതികള്‍ വാഴുകയാണ്! ഉപദേശികള്‍ ഭരിക്കുകയാണ്! എത്രകാലം നാം ചെവിപ്പൊത്തി ഇരിക്കും…???

Advertisement