എഡിറ്റര്‍
എഡിറ്റര്‍
ലാവ്‌ലിന്‍ കേസിന്റെ വിരോധം മൂലം ഷാജഹാനോട് പിണറായി പ്രതികാരം ചെയ്യുകയാണെന്ന് അമ്മ
എഡിറ്റര്‍
Friday 7th April 2017 12:09pm

 

തിരുവനന്തപുരം: ഡി.ജി.പി ഓഫീസിന് മുന്നില്‍ നിന്ന് കെ.എം ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തത് പിണറായി വിജയന്റെ പ്രതികാര നടപടിയെന്ന് ഷാജഹാന്റെ അമ്മ തങ്കമ്മ. പൊലീസ് ആസ്ഥാനത്തെ സംഭവങ്ങള്‍ക്ക് പിന്നിലെ ഗൂഡാലോചനയില്‍ ഷാജഹാന് പങ്കില്ലെന്നും തങ്കമ്മ പറഞ്ഞു.


Also read കൊല്ലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ പതിനാലുകാരിയും പീഡനത്തിനിര; മന്ത്രവാദത്തിന്റെ മറവില്‍ കുട്ടിയെ കാഴ്ചവെച്ച മന്ത്രവാദിനി അറസ്റ്റില്‍ 


ലാവ്‌ലിന്‍ കേസ് നടത്തുന്നതിലുള്ള പിണറായിയുടെ പ്രതികാരമാണ് അറസ്റ്റിന് പിന്നില്‍. കേസില്‍ സത്യം പുറത്ത് കൊണ്ടുവരാനുള്ള ശ്രമമാണ് ഷാജഹാന്‍ നടത്തിയതെന്നും പറഞ്ഞ തങ്കമ്മ പൊലീസ് ആസ്ഥാനത്ത് നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഷാജഹാന്‍ യാതൊരു ഗുഢാലോചനയും നടത്തിയിട്ടില്ലെന്നും പറഞ്ഞു.

എല്ലാവിധ പൊതു പ്രശ്‌നങ്ങളിലും ഇടപെടുന്ന വ്യക്തിയാണ് അവന്‍ പക്ഷേ ഇപ്പോള്‍ അവനെ ക്രിമിനലുകളുമായി ബന്ധപ്പെടുത്തിയുള്ള പ്രചരണങ്ങളാണ് നടത്തുന്നത്. ഹിമവല്‍ ഭദ്രാനന്ദയുമായി മകന് യാതൊരു ബന്ധവുമില്ലെന്നും പറഞ്ഞ തങ്കമ്മ മകനെതിരായ പ്രചരണങ്ങള്‍ക്കും പിന്നില്‍ സര്‍ക്കാരാണെന്നുംകുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം പൊലീസ് ആസ്ഥാനത്ത് നിരാഹാര സമരത്തിനെത്തിയ ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന്റെ സമരത്തിലേക്ക് തള്ളിക്കയറിയെന്ന പേരിലാണ് ഷാജഹാന്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. കേസില്‍ കോടതിയില്‍ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും ഹര്‍ജി കോടതി തള്ളുകയായിരുന്നു.

Advertisement