Administrator
Administrator
ലീഗിന് അഞ്ചാം മന്ത്രി: എതിര്‍പ്പില്ലെന്ന് മാണി
Administrator
Sunday 17th July 2011 12:21pm

km-maniന്യൂദല്‍ഹി: മുസ്‌ലിം ലീഗിന് അഞ്ചാമത് മന്ത്രിസ്ഥാനം നല്‍കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് ധനമന്ത്രി കെ.എം മാണി. ആര്‍ക്കും ഒരു സ്ഥാനവും നല്‍കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ല.

പാര്‍ട്ടിക്ക് ഒരു മന്ത്രിയെക്കൂടി വേണമെന്ന് നേരത്തെ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ അതിന് പകരമാണ് ചീഫ് വിപ്പ് സ്ഥാനം നല്‍കിയത്. കേരള കോണ്‍ഗ്രസിന്റെ ആവശ്യങ്ങളെല്ലാം പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ധനമന്ത്രമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മാണി ദല്‍ഹിയിലെത്തിയത്. ധനമന്ത്രമാരുടെ ഉന്നതാധികാര സമിതി ചെയര്‍മാന്‍ സ്ഥാനത്തേക്ക് താന്‍ അപേക്ഷ നല്‍കിയെന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു. താന്‍ ഇത്തരം അപേക്ഷ നല്‍കിയിട്ടില്ല. വാര്‍ത്തകള്‍ ഊഹാപോഹം മാത്രമാണ്.

സംസ്ഥാന ബജറ്റ് സംബന്ധിച്ച എല്ലാ അഭിപ്രായവ്യത്യാസങ്ങളും പരിഹരിക്കപ്പെട്ടിട്ടുവെന്നും മാണി വ്യക്തമാക്കി.

Advertisement