എഡിറ്റര്‍
എഡിറ്റര്‍
ഒരാള്‍ കേന്ദ്രമന്ത്രിയായത് കൊണ്ട് രാജ്യം മുഴുവന്‍ പിടിച്ചടക്കാന്‍ സാധിക്കില്ല; കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രിപദത്തെ കുറിച്ച് കെ.എം മാണി
എഡിറ്റര്‍
Monday 11th September 2017 2:52pm

തിരുവനന്തപുരം: അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രി പദവിയില്‍ നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി.

ഒരാള്‍ കേന്ദ്രമന്ത്രിയായത് കൊണ്ട് രാജ്യം മുഴുവന്‍ പിടിച്ചടക്കാന്‍ സാധിക്കില്ലെന്നായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മന്ത്രിപദവിയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മാണിയുടെ പ്രതികരണം.

കേന്ദ്രത്തിലെ മന്ത്രിസഭാ പുനഃസംഘടനയില്‍ കേരളത്തില്‍ നിന്നും ജോസ് കെ മാണി ഉള്‍പ്പെട്ടേക്കുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മാധ്യമങ്ങളുടെചോദ്യം.


Dont Miss ഇന്ത്യയില്‍ ശുചീകരണ തൊഴിലാളികള്‍ക്ക് മാത്രമേ വന്ദേമാതരം ചൊല്ലാന്‍ അവകാശമുള്ളൂ: നരേന്ദ്രമോദി


അതേസമയം കണ്ണന്താനം മന്ത്രിയായത് നല്ലതാണെന്നും കേരളത്തിന്റെ പ്രാതിനിധ്യം കേന്ദ്രത്തിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ച നോട്ട് നിരോധനം പരാജയമായിരുന്നെന്നും അത് ഉദ്ദേശിച്ച ഫലം ചെയ്തില്ലെന്നും മാണി വ്യക്തമാക്കി.

ജി.എസ്.ടി നിലവില്‍ വരുന്നതോടെ നികുതി പിരിവ് കൂടുമെന്നായിരുന്നു മോദി പറഞ്ഞത്. എന്നാല്‍ കേരളത്തിലെ നികുതി പിരിവ് കൂടിയിട്ടില്ലെന്നും മാണി കുറ്റപ്പെടുത്തി.

Advertisement