എഡിറ്റര്‍
എഡിറ്റര്‍
കെ.എം എബ്രഹാം പുതിയ ചീഫ് സെക്രട്ടറി
എഡിറ്റര്‍
Wednesday 30th August 2017 10:54am


തിരുവനന്തപുരം: കെ.എം എബ്രഹാമിനെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കന്‍ കേരളാ മന്ത്രിസഭായോഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറി നളിനി നെറ്റോ വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം. സംസ്ഥാനത്തെ 43 ാം ചീഫ് സെക്രട്ടറിയായിട്ടാണ് കെ.എം എബ്രഹാം സ്ഥാനമേല്‍ക്കുക.


Also Read: മോഹന്‍ലാലിനും പി.ടി ഉഷയ്ക്കും കാലിക്കറ്റ് സര്‍വകലാശാല ഡോക്ടറേറ്റ്


നിലവില്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് കെ.എം എബ്രഹാം. കിഫ്ബിയുടെ സി.ഇ.ഒ ചുമതലയിലും ഇദ്ദേഹം തുടരും.

നളിനി നെറ്റോ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയയി തുടരാനും തീരുമാനം ആയിട്ടുണ്ട്. 1982 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ കെ.എം എബ്രഹാം തന്റെ സര്‍വ്വീസ് കാലാവധി തീരുന്ന ഡിസംബര്‍ 31 വരെയാകും ചീഫ് സെക്രട്ടറിയുടെ പദവിയില്‍ ഉണ്ടാവുക.

Advertisement