എഡിറ്റര്‍
എഡിറ്റര്‍
യോഗ സെന്ററിനെതിരെ കര്‍ശന നടപടി വേണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ
എഡിറ്റര്‍
Saturday 7th October 2017 9:51am

തിരുവനന്തപുരം: തൃപ്പൂണിത്തുറ യോഗാ സെന്ററിലെ അന്തേവാസികളായ പെണ്‍കുട്ടികള്‍ക്കുണ്ടായ ദുരവസ്ഥയില്‍ യോഗ സെന്ററിനെതിരെ കര്‍ശന നടപടി വേണമെന്ന് ആരോഗ്യസാമൂഹ്യ നീതി മന്ത്രി കെ.കെ ശൈലജ.

കേരളത്തിലെ സ്ത്രീകളുടെ അന്തസിനും ആത്മാഭിമാനത്തിനും കോട്ടം തട്ടുന്നതാണ് ഇത്തരം സംഭവങ്ങള്‍. ഇത്തരം നീച പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തികള്‍ക്കെതിരെയോ സ്ഥാപനങ്ങള്‍ക്കെതിരെയോ കര്‍ശന നടപടി വേണം.


Dont Miss യു.പിയില്‍ 30കാരിയെ ഭര്‍ത്താവിന്റെയും കുഞ്ഞിന്റെയും മുമ്പില്‍വെച്ച് കൂട്ടബലാത്സംഗം ചെയ്തു


സ്ത്രീ സുരക്ഷ, ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ഫലപ്രദമായി നടത്തിവരുന്ന നമ്മുടെ സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കപ്പെടുന്നത് അപമാനകരമാണ്.

യോഗ സെന്ററിലെ അന്തേവാസികള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ കൂടുതല്‍ ശാസ്ത്രീയമായ അന്വേഷണം നടത്തണമെന്നും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

അതേസമയം യോഗ കേന്ദ്രത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് വനിതാ കമ്മീഷനും ആവശ്യപ്പെട്ടു. പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍ വളരെ ഗൗരവതരമാണ്. ഇത്തരം സംഭവങ്ങളെ കുറിച്ച് കമ്മീഷന്‍ ആരംഭിക്കാന്‍ പോകുന്ന അന്വേഷണങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു.

Advertisement