എഡിറ്റര്‍
എഡിറ്റര്‍
കേസില്‍ മന്ത്രി കക്ഷിയല്ല; ശൈലജയ്ക്കെതിരായ സിംഗിള്‍ ബഞ്ചിന്റെ പരാമര്‍ശം ഡിവിഷന്‍ ബഞ്ച് നീക്കി
എഡിറ്റര്‍
Thursday 24th August 2017 1:56pm

കൊച്ചി: ബാലാവകാശ കമീഷന്‍ നിയമനത്തില്‍ ആരോപണം നേരിട്ട മന്ത്രി കെ.കെ ശൈലജയ്ക്കെതിരായ സിംഗിള്‍ ബഞ്ചിന്റെ പരാമര്‍ശം ഡിവിഷന്‍ ബഞ്ച് നീക്കം ചെയ്തു. കമ്മീഷന്‍ അംഗങ്ങളെ നിയമിച്ചതില്‍ സത്യസന്ധമായല്ല തീരുമാനം എടുത്തതെന്നത് ഉള്‍പ്പടെയുള്ള പരാമര്‍ശങ്ങളാണ് നീക്കിയത്.

മന്ത്രിയുടെ വാദങ്ങള്‍ കേള്‍ക്കാതെയായിരുന്നു സിംഗിള്‍ ബഞ്ചിന്റെ പരാമര്‍ശമെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. കേസില്‍ മന്ത്രി കക്ഷിയല്ലെന്നും മന്ത്രിക്കെതിരെ മാത്രം പരാമര്‍ശം നടത്തിയത് ശരിയായില്ലെന്നും കോടതി നിരീക്ഷിച്ചു.


Dont Miss ഫൈസല്‍ വധക്കേസ് പ്രതിയുടെ കൊലപാതകം: സര്‍വകക്ഷി യോഗത്തിലെ ധാരണയുടെ ലംഘനമെന്ന് കുമ്മനം; ഗവര്‍ണര്‍ നടപടിയെടുക്കണം


ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് മന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കിയത്. മന്ത്രിയെ കേള്‍ക്കാതെയാണ് പരാമര്‍ശങ്ങള്‍ നടത്തിയതെന്നും ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു. മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയെന്നായിരുന്നു ഹൈക്കോടതി സിംഗീള്‍ ബഞ്ചിന്റെ പരാമര്‍ശം.

ശൈലജയ്‌ക്കെതിരെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നടത്തിയ പരാമര്‍ശങ്ങള്‍ സ്റ്റേ ചെയ്യാന്‍ ഡിവിഷന്‍ ബെഞ്ച് നേരത്തെ വിസമ്മതിച്ചിരുന്നു.

കമ്മിഷന്‍ നിയമനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് അഭിപ്രായപ്പെട്ട ഡിവിഷന്‍ ബെഞ്ച്, സിംഗിള്‍ ബെഞ്ച് നടത്തിയത് ലളിതമായ വിമര്‍ശനമാണെന്നായിരുന്നു നേരത്തെ പറഞ്ഞത്.
ബാലാവകാശ കമ്മിഷന്‍ നിയമനവുമായി ബന്ധപ്പെട്ട് തീയതി നീട്ടാന്‍ സാമൂഹ്യക്ഷേമവകുപ്പ് മന്ത്രികൂടിയായ കെ.കെ.ശൈലജ നിര്‍ദേശിച്ചത് അവര്‍ക്ക് താല്‍പര്യമുള്ളവരെ തിരുകിക്കയറ്റാനാണെന്ന വാദത്തില്‍ കഴമ്പുണ്ടെന്നായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കിയത്.

സിപിഎം പ്രവര്‍ത്തകനായ ടി.ബി.സുരേഷിനെ നിയമിക്കുന്നതിനാണ് ഇതെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. ഈ പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ടാണു മന്ത്രി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

കമ്മിഷനിലെ ആറ് ഒഴിവുകളിലേക്കു കഴിഞ്ഞ നവംബര്‍ എട്ടിനാണു സാമൂഹികനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചത്. നവംബര്‍ 30 ആയിരുന്നു അവസാന തീയതി. പിന്നീട് അവസാന തീയതി 2017 ജനുവരി 20 വരെ നീട്ടി. ഇതിനിടെ ജനുവരി 19ന് അപേക്ഷകരിലൊരാളായ കോട്ടയം സ്വദേശി ഡോ. ജാസ്മിന്‍ അലക്‌സ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Advertisement