യു.എ.പി.എ ചുമത്തി യുവാക്കളെ ജയിലിലടച്ചു; ഒന്നാം പിണറായി സര്‍ക്കാരിന്റെ ആഭ്യന്തര നയം പരാജയമെന്ന് കെ.കെ രമ
Kerala News
യു.എ.പി.എ ചുമത്തി യുവാക്കളെ ജയിലിലടച്ചു; ഒന്നാം പിണറായി സര്‍ക്കാരിന്റെ ആഭ്യന്തര നയം പരാജയമെന്ന് കെ.കെ രമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st June 2021, 1:29 pm

തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിന്റെ ആഭ്യന്തര നയത്തെ വിമര്‍ശിച്ച് വടകര എം.എല്‍.എ കെ.കെ രമ. കഴിഞ്ഞ സര്‍ക്കാരിലെ ആഭ്യന്തര നയം പരാജയമായിരുന്നു എന്ന് അവര്‍ നിയമസഭയില്‍ പറഞ്ഞു. നമ്മുടെ സംസ്ഥാനത്തും നിര്‍ഭയമായ പൊതുയിടങ്ങള്‍ ഉണ്ടാകണമെന്നും രമ പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് യു.എ.പി.എ ചുമത്തി ചെറുപ്പക്കാരെ ജയിലിലടച്ചെന്നും വ്യാജ ഏറ്റുമുട്ടലുണ്ടാക്കി ഇരകളെയുണ്ടാക്കിയെന്നും രമ കുറ്റപ്പെടുത്തി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിച്ചെന്നും അവര്‍ പറഞ്ഞു.

അതേസമയം, ടി.പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്ത് കെ.കെ രമക്കതിരെ നടപടിയുണ്ടാകില്ലെന്ന് സ്പീക്കര്‍ ഇന്നലെ സഭയെ അറിയിച്ചു. സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ബാഡ്ജുകളും മറ്റു ഹോള്‍ഡിങ്സുകളും ധരിക്കുന്നത് ചട്ടലംഘനമാണെങ്കിലും പുതിയ അംഗമായതിനാല്‍ നടപടിയെടുക്കേണ്ടതില്ലെന്നാണ് സ്പീക്കറുടെ തീരുമാനം.

രമ എം.എല്‍.എ ആയി സത്യപ്രതിജ്ഞ ചെയ്തപ്പോഴാണ് ബാഡ്ജ് ധരിച്ചിരുന്നത്. ഇത് ചട്ടംലഘനമാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് പരാതി ലഭിച്ചിരുന്നു. എന്നാല്‍ പുതിയ അംഗമായതിനാല്‍ ചട്ടങ്ങളെ കുറിച്ച് ധാരണയുണ്ടാകില്ലെന്ന് വിലയിരുത്തി ഏതെങ്കിലും തരത്തിലുള്ള നടപടികള്‍ വേണ്ടെന്നാണ് സ്പീക്കറുടെ ഓഫീസിന്റെ തീരുമാനം. വടകരയില്‍ നിന്ന് യു.ഡി.എഫ് പിന്തുണയോടെയാണ് രമ നിയമസഭയിലേക്കെത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHS: KK Rema said that the internal policy of the first Pinarayi government was a failure