Administrator
Administrator
ടെറ്റാനിയം പദ്ധതിയില്‍ അഴിമതി; രാമചന്ദ്രന്‍ മാസ്റ്റര്‍ വീണ്ടും
Administrator
Thursday 31st March 2011 4:03pm

ramachandran masterതിരുവനന്തപുരം: ടൈറ്റാനിയം പദ്ധതിയില്‍ അഴിമതി നടന്നുവെന്ന് രാമചന്ദ്രന്‍ മാസ്റ്റര്‍ വീണ്ടും. ഇത് തെളിയിക്കാന്‍ തന്റെ കയ്യില്‍ തെളിവുകളുണ്ടെന്നും ഒരു ചാനല്‍ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ടൈറ്റാനിയം പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതി നടന്നു എന്ന താന്‍ ഉറപ്പിച്ചു പറയുന്നു. ഇതിന് ശക്തമായ തെളിവുകള്‍ തന്റെ കയ്യിലുണ്ട്. സമയമാകുമ്പോള്‍ അത് പുറത്തുവിടും. തന്റെ കൈവശം തെളിവുകളുണ്ടെന്ന് ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും അറിയാം. അതുകൊണ്ടാണവര്‍ തനിയ്‌ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാത്തതെന്നും രാമചന്ദ്രന്‍ മാസ്റ്റര്‍ വിശദീകരിച്ചു.

കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍നിന്നും താന്‍ ഊരുവിലക്ക് നേരിട്ടുകൊണ്ടിരിക്കുകയാണ്. അഴിമതിക്ക് കൂട്ടുനില്‍ക്കാഞ്ഞതിനാലാണ് തന്നെ 2006ല്‍ മന്ത്രിസഭയില്‍നിന്നും പുറത്താക്കിയത്. അഴിമതിക്ക് വഴങ്ങാന്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തന്നെ ഫോണില്‍വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ താന്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. തന്റെ വകുപ്പ് എടുത്ത് മാറ്റുമെന്ന് പിന്നീട് ഭീഷണിപ്പെടുത്തി. ഹിമാലയ കേസുകള്‍ ഉള്‍പ്പെടെ ക്രിമിനല്‍ കേസുകളില്‍ ആരോപണ വിധേയരാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തുടങ്ങിയ കാര്യങ്ങള്‍ രാമചന്ദ്രന്‍ മാസ്റ്റര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് കെ.പി.സി.സി അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

Advertisement