എഡിറ്റര്‍
എഡിറ്റര്‍
കിറ്റെക്‌സ് ഗ്രൂപ്പിന് സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ നീക്കം
എഡിറ്റര്‍
Wednesday 3rd October 2012 2:51pm

കൊച്ചി: കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന് സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ നീക്കം. കിഴക്കമ്പലം ഗ്രാമപഞ്ചായത്തിന്റേതാണ് നീക്കം.

സ്റ്റോപ്പ് മെമ്മോ ലഭിച്ചാല്‍ കമ്പനി അടച്ചുപൂട്ടേണ്ടി വരും. എണ്ണായിരത്തോളം തൊഴിലാളികളാണ് കിറ്റെക്‌സില്‍ ജോലി ചെയ്യുന്നത്. മെമ്മോ ലഭിച്ചാല്‍ ഇത്രയും പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും.

Ads By Google

പരിസര മലിനീകരണം ആരോപിച്ച് കമ്പനിയുടെ ലൈസന്‍സ് പുതുക്കി നല്‍കാന്‍ പഞ്ചായത്ത് തയ്യാറായിട്ടില്ല. ലൈസന്‍സ് പുതുക്കി നല്‍കാത്തതിന്റെ കാരണം കമ്പനിയെ അറിയിച്ചിട്ടുമില്ല. ഡീംസ് ലൈസന്‍സിലാണ് കമ്പനി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.

വസ്ത്രനിര്‍മാണ യൂണിറ്റില്‍ നിന്നുള്ള മാലിന്യവും കക്കൂസ് മാലിന്യവും ജനവാസ കേന്ദ്രങ്ങളിലേക്ക് ഒഴുക്കുന്നു എന്ന് വിവിധ കമ്മീഷന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ കാര്യം കമ്പനിയെ പഞ്ചായത്ത് നേരിട്ട് അറിയിച്ചിട്ടില്ലെന്നാണ് കിറ്റക്‌സ് പറയുന്നത്.

പ്രതിവര്‍ഷം 70 ലക്ഷം രൂപ കെട്ടിട നികുതി, തൊഴില്‍ നികുതി എന്നീ ഇനത്തില്‍ കമ്പനി പഞ്ചായത്തിന് നല്‍കുന്നുണ്ട്. ഹൈക്കോടതി നിയോഗിച്ച കമ്മീഷന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും റിപ്പോര്‍ട്ട് കമ്പനിക്ക് എതിരായാല്‍ സ്റ്റോപ് മെമ്മോ നല്‍കാനാണ് പഞ്ചായത്തിന്റെ തീരുമാനം.

Advertisement