എഡിറ്റര്‍
എഡിറ്റര്‍
കിസ്മത്തും വൈറ്റും തിയേറ്ററുകളില്‍
എഡിറ്റര്‍
Thursday 28th July 2016 10:08pm

white kismath
ഉദയ് അനന്തന്റെ മമ്മൂട്ടി ചിത്രം വൈറ്റും ഷാനവാസ് ബാവക്കുട്ടിയുടെ കിസ്മത്തും നാളെ തിയേറ്ററുകളിലെത്തും. ഇവ കൂടാതെ തൃഷ നായികയാകുന്ന തമിഴ് ചിത്രം നായകിയും ബോളിവുഡ് ചിത്രം ഡിഷ്യൂമും നാളെയാണ് റിലീസ് ചെയ്യുന്നത്.

പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിച്ച സിനിമയാണ് വൈറ്റ്. ഹുമാ ഖുറേഷിയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. പ്രവീണ്‍ ബാലകൃഷ്ണന്‍, നന്ദിനി വല്‍സന്‍, ഉദയ് അനന്തന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രകാശ് റോയ് എന്ന മധ്യവയസ്‌കന്റെ പ്രണയമാണ് സിനിമയുടെ ഉള്ളടക്കം.

പ്രണയവും രാഷ്രീയവും ചര്‍ച്ച ചെയ്യുന്ന കിസ്മത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രത്തെക്കുറിച്ച് സജീവ ചര്‍ച്ച നടക്കുന്നുണ്ട്. നവാഗതനായ ഷാനവാസ് ബാവക്കുട്ടിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് പൊന്നാനി പരിസരമാക്കി ചിത്രം ഒരിക്കിയിരിക്കുന്നത്. നടന്‍ അബിയുടെ മകന്‍ കൂഷെയ്ന്‍ നിഗം, ശ്രുതി മേനോന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങള്‍.

Advertisement