എഡിറ്റര്‍
എഡിറ്റര്‍
ആടുകളുടെ ഗ്രാമങ്ങള്‍
എഡിറ്റര്‍
Sunday 15th December 2013 2:47pm

ഇന്ന് നമ്മളനുഭവിക്കുന്ന എറ്റവും വലിയ പ്രതിസന്ധിയാണ് കാര്‍ഷിക മേഖലയുടെത്. വ്യാസായികവല്‍ക്കരണത്തിന്റെ അതിപ്രസരം മറ്റെല്ലാ മേഖലയെയും പോലെ തന്നെ കൃഷിയെയും തകിടം മറിച്ചുവെന്നു പറയാം. ഇന്ന് വികസനത്തിന്റെ പര്യായമായി ദ്വിതീയത്രിദീയ മേഖലകള്‍ക്ക് അമിത പ്രാധാന്യം ലഭിച്ചിരിക്കുന്നു. ഭക്ഷ്യക്ഷാമം എന്നത് ഇന്ന് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുമ്പോള്‍ കേരള ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കേരള കര്‍ഷകന്‍ മാസിക എന്നിവയുടെ സഹകരണത്തോടുകൂടി ഇന്റര്‍നെറ്റ് വായനക്കാര്‍ക്കായി ഡൂള്‍ന്യൂസ്.കോം കൃഷി രീതികളെ പരിചയപ്പെടുത്തുന്നു.


keralakarshakan

goat

line

കിസാന്‍/ ഡോ. പി.വി. മോഹനന്‍

line

നിരവധി വികസന മാതൃകകള്‍ക്ക് ജന്മം നല്‍കിയ കണ്ണൂരില്‍ നിന്നും ഇതാ വീണ്ടുമൊരു മാതൃകാ പദ്ധതി.  മലബാറി ആടുകളുടെ ഈറ്റില്ലമായ തലശ്ശേരി അടങ്ങുന്ന കണ്ണൂരില്‍ നടപ്പിലാക്കിവരുന്ന ആടുഗ്രാമം പദ്ധതി ശ്രദ്ധേയമാകുകയാണ്.

കണ്ണൂര്‍ ജില്ലയില്‍ 2008-09 വര്‍ഷം ആംരംഭിച്ച കുടുംബശ്രീ സമഗ്ര പദ്ധതിയാണ് ആടുഗ്രാമം. കുടുംബശ്രീ മുഖേന നടപ്പിലാക്കികൊണ്ടിരിക്കുന്ന ഈ പദ്ധതിയുടെ വിജയം മനസ്സിലാക്കി സംസ്ഥാനത്തുടനീളം നടപ്പിലാക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനമെടുത്തുകഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിച്ചു.

ആട് പാവപ്പെട്ടവന്റെ പശു എാണ് രാഷ്ട്ര പിതാവ് പറഞ്ഞത്. ഒരു കാലത്ത് നമ്മുടെ ഗ്രാമങ്ങള്‍ ആടുകളാല്‍ സമൃദ്ധമായിരുന്നു.

വീടിനോട് ചേര്‍ന്നൊരു കൂട്  അതില്‍ രണ്ടോ മൂന്നോ ആടുകള്‍. ജോലി കഴിഞ്ഞുവരുന്ന വീട്ടമ്മ തലചുമടായ്  കൊണ്ടുവരു പച്ചിലകള്‍ ആടുകള്‍ക്ക് തീറ്റയായി.

ഒഴിവു സമയങ്ങളില്‍ കുട്ടികള്‍ ആടുകളെ മേച്ച് നടുന്നു. ആട്ടിന്‍ പാല്‍ പിഞ്ചോമനകള്‍ക്ക് ജീവമൃതമായി.  ആട്ടിന്‍ കാഷ്ഠം അടുക്കളമുറ്റത്തെ പച്ചക്കറികൃഷിക്ക് ജൈവവളമായി.

കുട്ടികളുടെ പഠനചെലവിന് കാശുണ്ടാക്കാന്‍ അരുമയായ ആടുകളെ വില്‍ക്കു വീട്ടമ്മയുടെ നൊമ്പരങ്ങളും കുട്ടികളുടെ കരച്ചിലും.  ഇതെല്ലാം പഴയകാല കേരളത്തിലെ ഗ്രാമകാഴ്ചകള്‍.

അന്യം നിന്നുപോയ ഈ ഗ്രാമ കാഴ്ചകള്‍ കൂടുതള്‍ മികവോടെ പങ്കാളിത്തത്തോടെ ശാസ്ത്രീയമായ പുനഃസൃഷ്ടിക്കുകയാണ് കണ്ണൂര്‍ ജില്ലയില്‍ നടപ്പിലാക്കിക്കൊണ്ടിരു ആടുഗ്രാമം പദ്ധതി.

 പരിക്ഷണാ ടിസ്ഥാനത്തില്‍ നടത്തിയ ആദ്യ ആടുചന്തയില്‍ ഒറ്റ ദിവസം വിറ്റത് 6 ലക്ഷം രൂപയ്ക്കുള്ള ആടുകളെയാണ്.  ഈ വിജയത്തെത്തുടര്‍ന്ന് ആടുചന്ത മാസത്തില്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് കുടുംബശ്രീയും ഗോട്ട് ബ്രീഡേര്‍സ് സൊസൈറ്റിയും.

 

ആടുഗ്രാമം പദ്ധതിയുടെ ഭാഗമായി ആലക്കോട് നടത്തിയ ആടുചന്തയില്‍ പങ്കെടുത്ത് ആടുകളെ വിറ്റ ശ്രീമതി ഭാരതി വീട്ടിലേക്ക് കൊണ്ടുപോയത് 36,000 രൂപയാണ്.

നേരത്തെ ഇറച്ചിവെട്ടുകാരന്‍ 6000 രൂപ വില പറഞ്ഞ മുട്ടനാടിനെ ചന്തയില്‍ വിറ്റത് 12,000രൂപയ്ക്ക്.  ഇടനിലക്കാരില്ലാതെ ആടുകളെ വില്‍ക്കാന്‍ കുടുംബശ്രീ അവസരമൊരുക്കിയപ്പോള്‍ നൂറുകണക്കിന് സ്ത്രീകള്‍ക്ക് അവരുടെ അദ്ധ്വാനത്തിന് അര്‍ഹമായ അംഗീകാരവും വരുമാനവും ലഭിച്ചു.

പരിക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ആദ്യ ആടുചന്തയില്‍ ഒറ്റ ദിവസം വിറ്റത് 6 ലക്ഷം രൂപയ്ക്കുള്ള ആടുകളെയാണ്.  ഈ വിജയത്തെത്തുടര്‍ന്ന് ആടുചന്ത മാസത്തില്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് കുടുംബശ്രീയും ഗോട്ട് ബ്രീഡേര്‍സ് സൊസൈറ്റിയും. ഇതിനായി ചെറുപുഴ, കോളയാട്, ശ്രീകണ്ഠാപുരം തുടങ്ങിയ സ്ഥലങ്ങളും നിശ്ചയിച്ചുകഴിഞ്ഞു.

പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം

ആടുവളര്‍ത്തലിനായി ശാസ്ത്രീയ സുസ്ഥിരപദ്ധതികളൊന്നും തന്നെ നാളിതുവരെയായി കേരളത്തില്‍ നടപ്പിലാക്കിയിട്ടില്ല. പരിപാലനത്തിലെ അശാസ്ത്രീയത, പരിശീലനത്തിന്റെ അഭാവം,  ആട്ടിന്‍ പാല്‍ വിപണനത്തിനുള്ള അസൗകര്യം, മാംസോല്‍പാദനത്തിനുള്ള ശാസ്ത്രീയ അറവുശാലകളുടെ അഭാവം, വളര്‍ത്താനുള്ള ആടുകളുടെ ലഭ്യതക്കുറവ്, ആട്ടിന്‍ കാഷ്ഠം, മൂത്രം എന്നിവയുടെ മൂല്യ വര്‍ദ്ധനവിനുള്ള സാങ്കേതിക പരിജ്ഞാനക്കുറവ്, ഇടനിലക്കാരുടെ ചൂഷണം, ആടുകളില്‍ കണ്ടുവരു അന്ത:പ്രജനം, ആടുകര്‍ഷകരുടെ കൂട്ടായ്മയുടെ കുറവ് എന്നിവയാണ്  ആടുവളര്‍ത്തല്‍ മേഖലയിലെ പ്രധാന പ്രശ്‌നങ്ങള്‍.  ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ടെത്തുകയാണ് ഈ പദ്ധതിയിലൂടെ വിപക്ഷിക്കുന്നത്.

ഗുണഭോക്താക്കളുടെ തിരഞ്ഞെടുപ്പ്

കണ്ണൂര്‍ ജില്ലയില്‍ ആടുവളര്‍ത്തുതിന് അനുയോജ്യമായ 40 പഞ്ചാത്തുകളെയാണ് ആദ്യഘട്ടത്തില്‍ പദ്ധതിയിലുള്‍പ്പെടുത്തിയത്.  ആടുവളര്‍ത്തലിലെ പ്രശ്‌നങ്ങളും സാദ്ധ്യതകളും വിശദമാക്കുന്ന ഏകദിന അടിസ്ഥാന ബോധവത്കരണ പരിശീലനങ്ങള്‍  40 പഞ്ചായത്തുകളിലും നടത്തി.

താല്പര്യമുള്ള ഗുണഭോക്താക്കളെ കുടുംബശ്രീയുടെ മാനദണ്ഡമനുസരിച്ച്  തിരഞ്ഞെടുത്തു. തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ആടുവളര്‍ത്തലില്‍ 3 ദിവസത്തെ വിദഗ്ദപരിശീലനം സംഘടിപ്പിച്ചു.  മൃഗസംരക്ഷണ വകുപ്പ്, നബാര്‍ഡ് പരിസ്ഥിതി പഠനകേന്ദ്രം എന്നിവയുടെ സഹകരണത്തോടെയാണ് പരിശീലനം നടത്തിയത്. പരിശീലനം ലഭിച്ചവര്‍ 5 പേരടങ്ങുന്ന  ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ക്ക് രൂപം കൊടുത്തു.

goat2വെറ്ററിനറി എക്സ്റ്റന്‍ഷന്‍ പ്രൊവൈഡര്‍ ടീം ( VET)
ആടുകര്‍ഷകര്‍ ശാസ്ത്രീയ പരിപാലന രീതികള്‍ അവലംബിക്കുന്നുണ്ടോ എന്ന് പരിശോധിക്കുവാനും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനും വെറ്ററിനറി എക്സ്റ്റന്‍ഷന്‍ പ്രൊവൈഡര്‍ ടീം (VET) എന്ന പേരില്‍  പഞ്ചായത്തിന് ഒരാള്‍ എന്ന തോതില്‍ 40 വനിതകള്‍ക്ക് പരിശീലനം നല്‍കി നിയമിക്കുകയുണ്ടായി, ആട് പ്രജനന രേഖകള്‍ എഴുതുവാന്‍ സഹായിക്കുക, രോഗങ്ങള്‍ യഥാസമയം വിദഗ്ദരെ അറിയിച്ച് വേണ്ട ചികിത്സകള്‍ക്കുള്ള സൗകര്യമൊരുക്കുക  ആടുചന്തകള്‍, പരിശീലനങ്ങള്‍ എന്നിവ സംഘടിപ്പിക്കുതിന് നേതൃത്വം കൊടുക്കുക എിവയാണ്  VET ന്റെ മറ്റ് ചുമതലകള്‍.

കര്‍ഷകര്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ അപ്പപ്പോള്‍തന്നെ ജില്ലാ മിഷന്റെയും സാങ്കേതിക വിദഗ്ദരുടേയും ശ്രദ്ധയില്‍കൊണ്ടുവരേണ്ടതും ഇവരുടെ  ചുമതലയില്‍പ്പെടുന്നു.

പരിശീലനം കഴിഞ്ഞ ഗുണഭോക്താക്കള്‍ക്ക് ലോണ്‍ തരപ്പെടുത്തുവാനും വിദഗ്ദരുടെ സേവനം ലഭ്യമാക്കി.  കുടുംബശ്രീ നിയോഗിച്ച സൂക്ഷ്മ സംരംഭക കണ്‍സല്‍ട്ടന്റുമാര്‍ ആ ജോലി കൃത്യമായി നിര്‍വ്വഹിച്ചപ്പോള്‍ പദ്ധതി തുടങ്ങുതിനുള്ള കാലതാമസം  ഒഴിവായി.

ആടുകളെ വാങ്ങല്‍

ആടുകളെ വാങ്ങുതിനുള്ള ഒരു പര്‍ച്ചേസ് കമ്മിറ്റി രൂപീകരിക്കുകയാണ് അടുത്ത നടപടി.  പഞ്ചായത്ത് പ്രസിഡന്റ്, വെറ്ററിനറി സര്‍ജന്‍, സി.ഡി.എസ്സ് ചെയര്‍പേര്‍സണ്‍, ഗുണഭോക്താക്കളുടെ പ്രതിനിധി, VET ടീമിലെ അംഗം എന്നിവരടങ്ങുതാണ് കമ്മിറ്റി.  കൂടുകെട്ടേണ്ട ചുമതല ഗുണഭോക്താക്കള്‍ക്കാണ്.

സാങ്കേതിക സഹായത്തിനായി വെറ്റ് ടീം അംഗങ്ങളുമുണ്ടാകും.  ധരണാപത്രം ഒപ്പുവെച്ചിട്ടുള്ള സ്വകാര്യ ഫാമുകളിള്‍ നിന്നാണ് ആടുകളെ വാങ്ങിയത്.

പ്രസവിച്ചതും 4 വയസ്സില്‍ താഴെ പ്രായമുള്ളതുമായ മലബാറി ആടുകളെയാണ് വാങ്ങിയത്.  പല്ല് നോക്കി ആടിന്റെ പ്രായം കണ്ടിപിടിക്കാന്‍ പരിശീലനം ലഭിച്ച  VET അംഗങ്ങള്‍ ഇതിന് തുണയായി.

നല്ല പാലൂല്പാദനം, പ്രസവത്തില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ അന്ത:രപജനനം നടത്തിയിട്ടില്ലാത്ത ആടുകള്‍  എന്നീ മാനദണ്ഡങ്ങളും ആടിനെ വാങ്ങിക്കുമ്പോള്‍ പരിഗണിച്ചു. ആടുകളെ ജീവനോടെ തൂക്കിയാണ് വില നിശ്ചയിച്ചത്. വാങ്ങിയ ദിവസം തന്നെ ആടുകളെ ഇന്‍ഷൂര്‍ ചെയ്തിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്.

അടുത്ത പേജില്‍ തുടരുന്നു

Advertisement