തമിഴില്‍ വീണ്ടും നായകനായി കാളിദാസ് ജയറാം; സംവിധാനം കൃതിക ഉദയനിധി
Entertainment news
തമിഴില്‍ വീണ്ടും നായകനായി കാളിദാസ് ജയറാം; സംവിധാനം കൃതിക ഉദയനിധി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 6th June 2021, 2:43 pm

ചെന്നൈ: കാളിദാസ് ജയറാമിനെ നായകനാക്കി കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു.

ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം ഉടന്‍ ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

റൈസ് ഈസ്റ്റ് ക്രീയേഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. കാളി, വണക്കം ചെന്നൈ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്.

മീന്‍ കുഴമ്പും മണ്‍ പാനയും, ഒരു പക്കാ കഥൈ, പാവ കഥൈകള്‍, പുത്തം പുതുകാലൈയ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കാളിദാസ് ജയറാം പ്രധാന വേഷത്തില്‍ എത്തുന്ന തമിഴ് ചിത്രം കൂടിയാണിത്.

കറുപ്പന്‍, വൃന്ദാവനം എന്നീ ചിത്രങ്ങളിലെ നായിക വേഷം കൈകാര്യം ചെയ്ത താന്യ രവിചന്ദ്രനാണ് ചിത്രത്തിലെ നായിക.

തിമിരു പിടിച്ചവന്‍, സമര്‍, കാളി, വണക്കം ചെന്നൈ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ റീചാര്‍ഡ് എം. നാഥനാണ് ഈ ചിത്രത്തിന്റെ ക്യാമറ. ഒരു യാത്രയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Kiruthiga Udhayanidhi New Movie  Kalidas Jayaram and Tanya Ravichandran