ലോകത്തെ ഏറ്റവും പേടിപ്പെടുത്തുന്ന സ്ഥലം; കിങ്ങ്സ് പാത്ത്
Travel Diary
ലോകത്തെ ഏറ്റവും പേടിപ്പെടുത്തുന്ന സ്ഥലം; കിങ്ങ്സ് പാത്ത്
ന്യൂസ് ഡെസ്‌ക്
Sunday, 15th July 2018, 5:49 pm

ലോകത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന വഴിയാണ് സ്‌പെയിനിലെ മലാഗയിലെ കിങ്ങ്സ് പാത്ത്. 100 മീറ്ററാണ് (328 അടി) കിങ്ങ്സ് പാത്തിന്റെ ഉയരം. വീതി ഒരു മീറ്ററും. ഇതിലൂടെയാണ് നടക്കേണ്ടത്. മൂന്നു കിലോമീറ്ററാണ് നടപ്പാതയുടെ ദൂരം.

അതിസാഹസികത ആഗ്രഹിക്കുന്നവരുടെ സ്വപ്ന സ്‌പോട്ടാണ് കിങ്ങ്സ് പാത്ത്. ഒരുപോലെ സാഹസികതയും അപകടവും നിറഞ്ഞ നടപ്പാത. 2001ല്‍ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് അടച്ചിട്ടിരുന്ന കിങ്ങ്സ് പാത്ത് നവീകരിച്ച ശേഷം, 2015ല്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തു.


Read: കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 5 കോടി ഇന്ത്യാക്കാരുടെ ദാരിദ്ര്യം മാറ്റി; വികസനം നടക്കാത്തത് പ്രതിപക്ഷം കാരണം: നരേന്ദ്ര മോദി


പുതുതായി നിര്‍മിച്ച കമ്പിവേലികള്‍ സഞ്ചാരികള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പ് വരുത്തുന്നുണ്ട്. മലയിടുക്കുകളിലെ ഈ നടപ്പാതയുടെ താഴെ പുഴയാണ്. കിങ്ങ്സ് പാത്തില്‍ ഒരു ഗുഹയുമുണ്ട്. അത് ആര്‍ക്കിയോളജിക്കല്‍ വകുപ്പിന് കീഴിലുള്ളതാണ്.

യാത്രയിലെ ഏറ്റവും ആകര്‍ഷണീയമായ ഒന്നാണിത്. ഇവിടെയുള്ള നവീനശിലായുഗത്തിലെ ഏഴ് എണ്ണത്തില്‍ ഏറ്റവും പ്രാധാന്യമുള്ള ഒന്നും ഇതാണ്. ഏഴായിരം വര്‍ഷമാണ് ഇതിന്റെ പഴക്കം.

1901ലാണ് ഈ നടപ്പാത നിര്‍മാണം ആരംഭിച്ചത്. 1905ല്‍ അതിന്റെ പണി പൂര്‍ത്തിയായി. മാലഗയില്‍ കനാല്‍ നിര്‍മിക്കുന്ന സമയത്ത് സര്‍വീസ് റോഡായി ഉപയോഗിച്ചുവരികയായിരുന്നു ഈ നടപ്പാത.


Read: ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി


1921ല്‍ കിങ്ങ് അല്‍ഫോണ്‍സോ പതിമൂന്നാമന്‍ ഇവിടം സന്ദര്‍ശിച്ചു. അതോടെയാണ് കിങ്ങ്സ് പാത്ത് എന്ന പേര് വരുന്നത്. 2015ലെ നവീകരണത്തിന് ശേഷം കിങ്ങ്സ് പാത്ത് ലോകത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന വഴി എന്നറിയപ്പെട്ടു തുടങ്ങി.