ലോകകപ്പ് ആരവങ്ങള്‍ക്കിടയില്‍ കിംഗ്‌സ് കപ്പിന് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഇന്നിറങ്ങുന്നു; സഹല്‍ അരങ്ങേറിയേക്കും
Football
ലോകകപ്പ് ആരവങ്ങള്‍ക്കിടയില്‍ കിംഗ്‌സ് കപ്പിന് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഇന്നിറങ്ങുന്നു; സഹല്‍ അരങ്ങേറിയേക്കും
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 5th June 2019, 10:21 am

ബാങ്കോക്ക്: ക്രിക്കറ്റ് ലോകകപ്പ് ആരവങ്ങള്‍ക്കിടെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഇന്ന് കിംഗ്‌സ് കപ്പ് പോരാട്ടത്തിനിറങ്ങുന്നു. പുതുതായി സ്ഥാനമേറ്റെടുത്ത പരിശീലകന്‍ ഇഗോര്‍ സ്റ്റിമാകിന് കീഴില്‍ ടൂര്‍ണ്ണമെന്റിലെ ആദ്യമത്സരം ദ്വീപ് രാജ്യമായ കുറാവോയ്‌ക്കെതിരെയാണ്.

ചെറിയ രാജ്യമാണെങ്കിലും റാങ്കിംഗില്‍ ഇന്ത്യയേക്കാള്‍ മുന്നിലാണ് കുറാവോ. ഫിഫ റാങ്കിംഗില്‍ 80 മതാണ് കുറാവോ. ഇന്ത്യ 101-മതാണ്.

2017 ലെ കരീബീയന്‍ കപ്പിലെ ജേതാക്കള്‍ കൂടിയാണ് ഈ ദ്വീപ് രാജ്യം.

38 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇന്ത്യ കിംഗ്‌സ് കപ്പ് കളിക്കുന്നത്. സൂപ്പര്‍താരം സുനില്‍ ഛേത്രിയില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ഇന്ത്യ ഇറങ്ങുന്നത്.

മലയാളി താരം സഹല്‍ അബ്ദുസമദ് ഇന്ന് ദേശീയ ടീമില്‍ അരങ്ങേറിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഹലിനെ കൂടാതെ രാഹുല്‍ ഭെകെ, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, റായിനെര്‍ ഫെര്‍ണാണ്ടസ്, മൈക്കല്‍ സൂസൈരാജ്, അമര്‍ജിത് സിങ് കയാം എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍.

WATCH THIS VIDEO: