ആദ്യവാരത്തില്‍ കിങ് ഓഫ് കൊത്ത നേടിയത്; കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്
Film News
ആദ്യവാരത്തില്‍ കിങ് ഓഫ് കൊത്ത നേടിയത്; കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 1st September 2023, 1:55 pm

ദുല്‍ഖര്‍ സല്‍മാന്‍ നായകാനായെത്തിയ കിങ് ഓഫ് കൊത്ത ആദ്യ വാരത്തില്‍ നേടിയത് മുപ്പത്തി ആറു കോടി ആണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. രണ്ടാം വാരവും ഇരുന്നൂറില്പരം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രം സമ്മിശ്ര പ്രതികരണത്തിനിടയിലും മികച്ച കളക്ഷനാണ് നേടുന്നത്.

കേരളത്തില്‍ നിന്ന് മാത്രം ഇതുവരെ പതിനാലര കൊടിയില്‍പരം രൂപയും ആര്‍.ഒ.ഐ. വരുമാനം ഏഴ് കോടിയില്‍പരം രൂപയും ഓവര്‍സീസ് തിയേറ്ററുകളില്‍ നിന്ന് പതിനഞ്ചു കോടിയോളം രൂപയും ആണ് ചിത്രം കരസ്ഥമാക്കിയത്.

കൊത്ത എന്ന സാങ്കല്‍പ്പിക ഗ്രാമത്തിലെ രണ്ടു കാലഘട്ടങ്ങളിലെ കഥ പറയുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ രണ്ട് ഗെറ്റപ്പിലാണ് എത്തിയത്. ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഗോകുല്‍ സുരേഷ്, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, അനിഖ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.

അഭിലാഷ് ജോഷിയുടെ സംവിധാനത്തില്‍ സീ സ്റ്റുഡിയോസും വേഫേറെര്‍ ഫിലിംസുമാണ് ചിത്രം നിര്‍മിക്കുന്നത്. കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു.

സംഘട്ടനം : രാജശേഖര്‍, സ്‌ക്രിപ്റ്റ് : അഭിലാഷ് എന്‍. ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ : നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി: ഷെറീഫ് ,വി.എഫ്.എക്‌സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം :പ്രവീണ്‍ വര്‍മ, സ്റ്റില്‍ :ഷുഹൈബ് എസ്.ബി.കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ :ദീപക് പരമേശ്വരന്‍, മ്യൂസിക് : സോണി മ്യൂസിക്, പി.ആര്‍.ഒ: പ്രതീഷ് ശേഖര്‍.

Content Highlight: King of Kotta collected 36 crores in its first week