| Tuesday, 14th May 2013, 3:46 pm

കിമോണൊ ജാക്കറ്റ് ഫാഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലൈറ്റ് വെയ്റ്റ് ജാക്കറ്റുകളോട് കിടപിടിക്കുന്ന രീതിയിലാണ് കിമോണോ സ്‌റ്റൈല്‍ ജാക്കറ്റുകള്‍ രംഗപ്രവേശനം ചെയ്തിരിക്കുന്നത്. വസന്തകാലത്തിന് ഏറ്റവും അനുയോജ്യമായ വേഷമാണിത്.[]

ജീന്‍സ് പോലുള്ള ഏത് വേഷത്തോടും അതിണങ്ങി നില്‍ക്കുകയും ചെയ്യും. അതുപോലെ വ്യത്യസ്ത ശരീരാകൃതിയോടും കിമോണൊ ജാക്കറ്റ് യോജിക്കും.

പതിവായി അണിയാനും വിശേഷാവസരങ്ങള്‍ക്ക് ധരിക്കാനും ഉതകുന്ന രണ്ട് തരത്തില്‍ പെട്ട കിമോണോ ജാക്കറ്റുകള്‍ ലഭ്യമാണ്. വിശേഷാവസരങ്ങളില്‍ അണിയാനുള്ളവയ്ക്ക് അലങ്കാരങ്ങള്‍ കൂടുതലായിരിക്കും.

തിളങ്ങുന്ന വര്‍ണങ്ങളുള്ള കിമോണൊയ്‌ക്കൊപ്പം മാലയും മോതിരവുമൊക്കെ അണിയാം. നിങ്ങള്‍ പുത്തന്‍ ട്രെന്‍ഡ് ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കില്‍ എല്‍ബിഡിക്കൊപ്പം കിമോണോ ജാക്കറ്റ് ധരിക്കുക.

കിമോണൊ ജാക്കറ്റിനെ ശ്രദ്ധേയമാക്കുന്നത് ജാപ്പനീസ് സ്റ്റൈലിലുള്ള ചിത്രപ്പണികളാണ്. അതുപോലെ മുത്തുപതിച്ച് ആഭരണങ്ങളും ഈ വേഷത്തിന് ഇണങ്ങും. തണുപ്പ് കാലത്ത് ഉപയോഗിക്കാന്‍ പറ്റുന്ന ഇത്തരം ജാക്കറ്റുകളും ഇപ്പോള്‍ വിപണിയില്‍ സുലഭമാണ്.

കിമോണൊയ്ക്ക് അനുയോജ്യമായ ബാഗും ചെരുപ്പും വരെ വിപണിയില്‍ സുലഭമാണ്.

We use cookies to give you the best possible experience. Learn more