Administrator
Administrator
കവിയൂര്‍ കേസ്: തുടരന്വേഷണത്തിന് കോടതി ഉത്തരവ്
Administrator
Monday 20th June 2011 10:37am

latha-nairകൊച്ചി: കവിയൂര്‍ കൂട്ട ആത്മഹത്യ കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവ്. കൊച്ചിയിലെ സി.ബി.ഐ പ്രത്യേക കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.

അനഘയുടെ കൂട്ടുകാരി ശ്രീകുമാരി അയത്ത കത്തിന്റെ ഉള്ളടക്കം അന്വേഷിക്കണമെന്നും അനഘയെ ലൈംഗികമായി ചൂഷണം ചെയ്തുവോയെന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

അനഘയുമായി രണ്ട് മുന്‍ മന്ത്രിമാരുടെ മക്കള്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്ന് ശ്രീകുമാരിയുടെ കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ 13ന് കേസ് പരിഗണിച്ചപ്പോള്‍ കവിയൂര്‍ പീഡനക്കേസില്‍ കോടതി സി.ബി.ഐയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ആത്മഹത്യ ചെയ്ത അനഘയുടെ ശരീരത്തില്‍ പുരുഷ ബീജം കണ്ടെതിനെക്കുറിച്ചും അനഘ നേരിട്ട പീഡനങ്ങളെക്കുറിച്ച്. അനഘയുടെ സുഹൃത്ത് ഹൈക്കോടതിക്ക് അയച്ച കത്തിനെക്കുറിച്ചും സി.ബി.ഐ അന്വേഷിക്കാത്തത് എന്തുകൊണ്ടാണന്നും കോടതി ചോദിച്ചിരുന്നു.

2004 സെപ്റ്റംബര്‍ 28നാണ് കവിയൂര്‍ കൂട്ട ആത്മഹത്യ നടന്നത്. കവിയൂരിലെ നാരായണന്‍ നമ്പൂതിരി, ഭാര്യ ശ്രീദേവി, മക്കളായ അനഘ, അഖില, അക്ഷയ് എന്നിവരെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരിച്ച അനഘയുടെ ശരീരത്തില്‍ പുരുഷബീജം കണ്ടെത്തിയിരുന്നു.

കവിയൂര്‍ കേസില്‍ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ കൂടുതല്‍ അന്വേഷണത്തിന് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം മാസിക എഡിറ്റര്‍ ടി.പി. നന്ദകുമാറാണ് ഹരജി നല്‍കിയത്.

Advertisement