കിഫ്ബിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജി. സുധാകരന്‍
kERALA NEWS
കിഫ്ബിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജി. സുധാകരന്‍
ന്യൂസ് ഡെസ്‌ക്
Sunday, 10th November 2019, 3:14 pm

ആലപ്പുഴ: കിഫ്ബിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്‍. റോഡുകള്‍ പൊളിയുന്നതിനെ പറ്റി സംസാരിക്കുന്ന വേളയിലാണ് മന്ത്രി കിഫ്ബിക്കെതിരെ പരാമര്‍ശവുമായി രംഗത്തു വന്നത്.

കിഫ്ബി പ്രവര്‍ത്തനങ്ങളില്‍ പി.ഡബ്യൂ.ഡിക്ക് ഒന്നും ചെയ്യാനില്ലെന്നും പി.ഡബ്യൂ.ഡി എഞ്ചിനീയര്‍മാര്‍ എന്ത് റിപ്പോര്‍ട്ട് കൊടുത്താലും കിഫ്ബി ഉദ്യോഗസ്ഥര്‍ അത് വെട്ടുമെന്നുമാണ് മന്ത്രി പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചെയ്യാനുള്ള പണി മാത്രം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്താല്‍ മതിയെന്നും നിര്‍മ്മാണവും അറ്റകുറ്റപ്പണിയും കിഫ്ബിയെ ഏല്‍പ്പിച്ചതിന്റെ ഉത്തരവാദിത്വം പി.ഡബ്യൂ.ഡിക്ക് അല്ല എന്നും ജി.സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

കിഫ്ബിയുടെ ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ രാക്ഷസനെപ്പോലെയാണെന്നും മന്ത്രി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

റെയില്‍വേക്കെതിരെയും മന്ത്രി വിമര്‍ശനമുന്നയിച്ചു. ആലപ്പുഴ ബൈപാസ് ഫ്‌ളൈ ഓവറിന്റെ ഒന്നര ആഴ്ച കൊണ്ട് തീര്‍ക്കേണ്ട പണി റെയില്‍വേ ഒന്നര വര്‍ഷം വൈകിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.

കേരള സംസ്ഥാനത്തെ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്കായി രൂപീകരിച്ച ബോര്‍ഡാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി). കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് നിയമം-1999 (ആക്ട് 4-2000) പ്രകാരം കേരള സര്‍ക്കാര്‍ ധനകാര്യവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സ്ഥാപനമാണ് ഇത്.