എഡിറ്റര്‍
എഡിറ്റര്‍
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്ത് പുറത്തായി
എഡിറ്റര്‍
Friday 25th August 2017 5:12pm

ഗ്ലാസ്‌കോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്ത് പുറത്തായി . ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ താരം ദക്ഷിണ കൊറിയയുടെ സണ്‍ വാന്‍ ഹുവാണ് ശ്രീകാന്തിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചത്.

സ്‌കോര്‍ 14-21, 18-21. ആദ്യ ഗെയിം നഷ്ടപ്പെട്ട ശ്രീകാന്ത് രണ്ടാം ഗെയിമില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും പരാജയപ്പെട്ടു.

ശ്രീകാന്തും സണ്‍ വാന്‍ ഹുവും ഇതുവരെ ഒന്‍പത് തവണ ഏറ്റുമുട്ടിയപ്പോള്‍ സണ്‍ വാന്‍ അഞ്ചു തവണയും ശ്രീകാന്ത് നാലു തവണയും വിജയിച്ചിരുന്നു.

ഇന്നു നടക്കുന്ന വനിതാ സിംഗിള്‍സിന്റെ ക്വാര്‍ട്ടറില്‍ പ്രതീക്ഷകളുയര്‍ത്തികൊണ്ട് ഇന്ത്യന്‍ താരങ്ങളായ സൈനാ നെഹ്വാളും പി.വി.സിന്ധുവും മത്സരിക്കും.

Advertisement