കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ട് പോയ സംഭവം: വിട്ടുകിട്ടാന്‍ 5 ലക്ഷം ആവശ്യപ്പെട്ടു
Kerala News
കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ട് പോയ സംഭവം: വിട്ടുകിട്ടാന്‍ 5 ലക്ഷം ആവശ്യപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th November 2023, 8:10 pm

കൊല്ലം : കൊല്ലം ഓയൂരില്‍ നിന്ന് തട്ടികൊണ്ട് പോയ കുട്ടിയെ വിട്ട് നല്‍കാന്‍ 5 ലക്ഷം ആവശ്യപ്പെട്ട് തട്ടികൊണ്ട് പോയ സംഘം. കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ചാണ് പണം ആവശ്യപ്പെട്ടത്.

സഹോദരനൊപ്പം ഇന്ന് വൈകുന്നേരം ട്യൂഷന് പോവുകയായിരുന്ന ആറ് വയസുകാരിയ കാറിലെത്തിയ നാലംഘ സംഘമാണ് തട്ടികൊണ്ട് പോയത്. മൂന്ന് മണിക്കുറുകള്‍ക് ശേഷമാണ് കുട്ടി തങ്ങളുടെ കൈവശമുണ്ടെന്നും വിട്ട് കിട്ടണമെങ്കില്‍ 5 ലക്ഷം നല്‍കണമെന്നും ആവശ്യപ്പെട് ഫോണ്‍ കോള്‍വന്നത്. കോളിന്റെ അധികാരികത പരിശോധിക്കുകയാണ് പോലീസ് പറഞ്ഞു.

ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറ റെജിയെയാണ് കാണാതായത്. ഓയൂര്‍ കാറ്റാടിമുക്കില്‍ വച്ച് കാറില്‍ എത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയത്.  വെള്ള നിറത്തിലുള്ള ഹോണ്ട അമയിസ് കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. മൂത്ത മകന്‍ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴാണ് സംഭവം. കാറില്‍ മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയും ഉണ്ടായിരുന്നതായി സഹോദരന്‍ പറഞ്ഞു. പൊലീസ് അന്വേഷണം തുടങ്ങി.

വിവരങ്ങള്‍ കിട്ടുന്നവര്‍ ഈ നമ്പറുകളില്‍ അറിയിക്കുക: 9946 923 282, 9495 578 999.

content highlight :Kidnapping incident in Kollam: 5 lakh demanded for release