എഡിറ്റര്‍
എഡിറ്റര്‍
തട്ടിക്കൊണ്ടുപോകല്‍: സൗദിയിലെ സ്‌കൂളുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം
എഡിറ്റര്‍
Thursday 3rd December 2015 2:35pm

saudi-school-01ജിദ്ദ: സൗദിയിലെ എല്ലാ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ജാഗ്രത നിര്‍ദേശം.

സൗദിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം വ്യാപകമാണെന്നും ഈ സാഹചര്യത്തില്‍ വേണ്ടത്ര സുരക്ഷ കുട്ടികള്‍ക്ക് സൗദിയിലെ സ്‌കൂളുകള്‍ ഒരുക്കണമെന്നുമാണ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

റിയാദില്‍ കഴിഞ്ഞ ആഴ്ച രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ നടപടി. കഴിഞ്ഞ ദിവസമാണ് കുട്ടിയെ റിയാദ് പോലീസ് കണ്ടെടുത്തത്.

സ്‌കൂളുകളില്‍ നിന്നും വിദ്യാര്‍ത്ഥികളെ വീട്ടിലേക്ക് എത്തിക്കുന്ന വാഹനങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നുണ്ടെങ്കില്‍ അത്തരം കാര്യങ്ങള്‍ രക്ഷിതാക്കളെ നേരത്തെ തന്നെ അറയിക്കണമെന്നും അല്ലെങ്കില്‍ കുട്ടിയെ സ്‌കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകാനോ മറ്റോ പുതിയ ആളുകള്‍ വരുകയാണെങ്കില്‍ അത് നേരത്തെ തന്നെ സ്‌കൂള്‍ അധികൃതരെ രക്ഷിതാക്കള്‍ അറിയേണ്ടതുണ്ടെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കുന്നു.

കുട്ടികളെ സ്വയം എങ്ങനെ സംരക്ഷിക്കാമെന്ന കാര്യത്തില്‍ പ്രാപ്തരാക്കണമെന്നും കുട്ടികളുടെ അവധി ദിനങ്ങള്‍ രക്ഷിതാക്കള്‍ തന്നെ സ്‌കൂള്‍ അധികൃതരെ അറിയിക്കേണ്ടതുണ്ടെന്നും മന്ത്രാലയ വക്താവായ മുബാറക് അല്‍ ഒസൈമി പറഞ്ഞു.

സ്‌കൂള്‍ സമയത്തിന് ശേഷം കുട്ടികളെ ആരാണ് കൂട്ടിക്കൊണ്ടു പോകുന്നതെന്ന് അറിയാനായി ഗെയ്റ്റിന് പുറത്ത് പ്രത്യേക ക്യാമറകള്‍ സ്ഥാപിക്കുമെന്ന് സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പലായ ഫാത്തിമ ഹസ്സന്‍ പറഞ്ഞു.

Advertisement