എഡിറ്റര്‍
എഡിറ്റര്‍
അമേരിക്കയില്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ കുഞ്ഞിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
എഡിറ്റര്‍
Saturday 27th October 2012 9:46am

വാഷിങ്ടണ്‍: അമേരിക്കയില്‍ തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഫിലാഡല്‍ഫിയയിലെ അപാര്‍ട്‌മെന്റില്‍ നിന്ന് കഴിഞ്ഞാഴ്ച്ചയാണ് സാന്‍വി വെന്ന എന്ന് പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ കാണാതായത്.

സാന്‍വിയുടെ കുടുംബം താമസിക്കുന്ന അപാര്‍ട്‌മെന്റിന് സമീപമുള്ള മറ്റൊരു കെട്ടിടത്തിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് കുടുംബ സൂഹൃത്തായ രഘുനാനിയന്‍ യാനിയദാമുരി എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Ads By Google

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ഇയാള്‍ മാതാപിതാക്കളില്‍ നിന്ന് പണം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ച കുഞ്ഞിന്റെ മുത്തശ്ശിയായ സത്യവതി വെന്നയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ കുഞ്ഞുമായി കടക്കുകയായിരുന്നു. കഴിഞ്ഞാഴ്ച്ചയായിരുന്നു സത്യവതി കുഞ്ഞിനെ നോക്കാന്‍ ആന്ധ്രാപ്രദേശില്‍ നിന്നുമെത്തിയത്.

എട്ട് വര്‍ഷമായി ഫിലാഡല്‍ഫിയയില്‍ താമസിക്കുന്ന വെങ്കട കൊണ്ട ശിവ വെന്നയുടേയും ഭാര്യ ചെഞ്ചു ലത പുനുരുവിന്റെയും മകളാണ് സാന്‍വി.

രഘുനാനിയന്‍ യാനിയദാമുരിക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച, ഭവനഭേദനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

50,000 ഡോളറായിരുന്നു ഇയാള്‍ ആവശ്യപ്പെട്ടിരുന്നത്. കുഞ്ഞിനെ സുരക്ഷിതമായി തിരിച്ച് ലഭിച്ചാല്‍ 30,000 ഡോളര്‍ നല്‍കാമെന്ന് യു.എസ്സിലെ തെലുങ്കു കമ്യൂണിറ്റി അറിയിച്ചിരുന്നു.

Advertisement