കിയയുടെ സെല്‍റ്റോസ് ;കൊറിയക്കാരന്‍ ഇന്ത്യന്‍ മനസ്സ് തൊട്ടറിയുമ്പോള്‍
Auto News
കിയയുടെ സെല്‍റ്റോസ് ;കൊറിയക്കാരന്‍ ഇന്ത്യന്‍ മനസ്സ് തൊട്ടറിയുമ്പോള്‍
ന്യൂസ് ഡെസ്‌ക്
Tuesday, 4th June 2019, 1:54 pm

സൗത്ത് കൊറിയന്‍ കമ്പനി കിയയുടെ എസ്പി കണ്‍സെപ്റ്റ് വാഹനമായ സെല്‍റ്റോസ് അനാവരണത്തിന് തയ്യാറെടുക്കുന്നു. എസ് യു വി ശ്രേണിയിലുള്ളതാണ് മോഡല്‍. 2018 ഓട്ടോ എക്സ്പോയിലാണ് കിയ പുതിയ എസിപി കോണ്‍സെപ്റ്റ് പരിചയപ്പെടുത്തുന്നത്. ഈ മാസം തന്നെ സെല്‍റ്റോസിന്റെ അനാവരണം ഉണ്ടാകും.

സവിശേഷതകള്‍: എല്‍ഇഡി ഹെഡ് ലാമ്പ്, ഫോഗ് ലാമ്പ്സ്, ടെയ്ല്‍ ലാമ്പ്സ്, ബോള്‍ഡ് ടൈഗര്‍ നോസ് ഗ്രില്‍, ലോങ് ഹുഡ്, ഇരട്ട എക്സ്ഹോസ്റ്റ് പൈപ്പുകള്‍, ബമ്പറിന്റെ ലോവര്‍ പോര്‍ഷനില്‍ നല്‍കുന്ന എല്‍ഇഡി ഫോഗ് ലാമ്പുകള്‍, സില്‍വര്‍ ഫിനീഷ് സ്‌കിഡ് പ്ലേറ്റ്

നിരവധി പുതിയ ടെക്നോളജികള്‍ സെല്‍റ്റോസില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നാണ് കമ്പനിയുടെ വാദം.

ടെക്നോളജി പ്രത്യേകതകള്‍:
10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍ നാവിഗേഷന്‍ സിസ്റ്റം, മള്‍ട്ടി ഫംങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍, സ്റ്റാര്‍ട്ട്/ സ്റ്റോപ്പ് ബട്ടന്‍, ഇപിഎസ് (ഇലക്ട്രോണിക് പവ്വര്‍ സ്റ്റീയറിംഗ്). ഫ്രണ്ട് ആം റസ്റ്റ്, സൗണ്ട് മൂഡ് ലൈറ്റിംഗ് ടെക്നോളജി. ഡീസല്‍, പെട്രോള്‍ എഞ്ചിനുകള്‍ ഉണ്ടായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

സുരക്ഷ: ഡ്യുവല്‍ എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട്.

ആന്ധ്രാപ്രദേശിലെ അനന്തപൂരിലെ കിയാ മോട്ടോഴ്‌സ് മാനുഫാക്ടറിംഗ് പ്ലാന്റിലായിരിക്കും കിയാ സെല്‍റ്റോണ്‍സ് നിര്‍മ്മിക്കുക. എംജി ഹെക്ടര്‍, റ്റാറ്റാ ഹാരിയര്‍, ഹുണ്ടായ് ക്രെറ്റ, നിസാന്‍ കിക്ക്‌സ് തുടങ്ങിയവരായിരിക്കും പ്രധാന എതിരാളികള്‍. 10 ലക്ഷത്തിനും 16 നും ഇടയിലാണ് ഇന്ത്യയില്‍ കിയാ സെല്‍റ്റോസിന്റെ വില പ്രതീക്ഷിക്കുന്നത്.

പൂര്‍ണ്ണമായും ഇന്ത്യന്‍ കസ്റ്റമേഴ്സിന്റെ അഭിരുചിയ്ക്കനുസരിച്ചായിരിക്കും വാഹനം വിപണിയിലെത്തിക്കുകയെന്ന് കമ്പനി സെയില്‍സ് വിഭാഗം തലവന്‍ മനോഹര്‍ ഭട്ട് വ്യക്തമാക്കിക്കഴിഞ്ഞു.