എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യ-പാക് ചര്‍ച്ച ഒരു ദിവസം കൊണ്ട് വിജയം കാണില്ല; ഖുര്‍ഷിദ്
എഡിറ്റര്‍
Monday 11th March 2013 12:51am

ഗാസിയാബാദ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചര്‍ച്ചകളുടെ വിജയം ഒരു ദിവസംകൊണ്ട് സാധ്യമാവില്ലെന്ന് വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

Ads By Google

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ചര്‍ച്ചകള്‍ എന്ന് നടക്കുമെന്ന് പോലും പ്രവചിക്കാന്‍ സാധിക്കില്ല. അഥവാ ചര്‍ച്ചകള്‍ നടന്നാല്‍ തന്നെ ഒന്നോ രണ്ടോ ദിവസത്തെ ചര്‍ച്ചകള്‍ കൊണ്ടൊന്നും വിജയം കാണുമെന്ന് തോന്നുന്നില്ല.

ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി വിഷയം ഏറെ നാളായി തുടരുന്ന കാര്യമാണല്ലോ എന്നും ഖുര്‍ഷിദ് ചോദിച്ചു. പാക് പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്‌റഫിന്റെ ഇന്ത്യാ സന്ദര്‍ശനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വി.ഐ.പി. സുരക്ഷ ലഭിക്കാനുള്ള ആവശ്യങ്ങളെ നിരുത്സാഹപ്പെടുത്തണമെന്നും സി.ഐ.എസ്.എഫിന്റെ പ്രവര്‍ത്തനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം അജ്മീര്‍ സന്ദര്‍ശനത്തിനെതിരെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്‌റഫുമായി ഔദ്യോഗിക ചര്‍ച്ചകള്‍ക്കൊന്നും ഭരണകൂടം തയ്യാറായിരുന്നില്ലെങ്കില്‍ കൂടി അദ്ദേഹത്തെ സ്വീകരിക്കാനും വസതിയിലേക്ക് ക്ഷണിക്കാനും ഖുര്‍ഷിദ് തയ്യാറായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിദേശകാര്യമന്ത്രിയുടെ പ്രതികരണം.

സി.ഐ.എസ്.എഫിന്റെ നാല്പത്തിനാലാം ‘റെയ്‌സിങ് ഡേ’ ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു ഖുര്‍ഷിദ്.

Advertisement