ഖഷോഗ്ജിയുടെ തിരോധാനം; ഇസ്താന്‍ബൂളിലെ സൗദി കോണ്‍സലേറ്റില്‍ തുര്‍ക്കി ഫോറന്‍സിക്് വിഭാഗം തിരച്ചില്‍ നടത്തി
Middle East
ഖഷോഗ്ജിയുടെ തിരോധാനം; ഇസ്താന്‍ബൂളിലെ സൗദി കോണ്‍സലേറ്റില്‍ തുര്‍ക്കി ഫോറന്‍സിക്് വിഭാഗം തിരച്ചില്‍ നടത്തി
ന്യൂസ് ഡെസ്‌ക്
Tuesday, 16th October 2018, 3:36 pm

അങ്കാറ: ഇസ്താന്‍ബൂളിലെ സൗദി കോണ്‍സലേറ്റില്‍ തുര്‍ക്കി ഫോറന്‍സിക് വിഭാഗം തിരച്ചില്‍ നടത്തി. സൗദി പത്രപ്രവര്‍ത്തകന്‍ ജമാല്‍ പത്രപ്രവര്‍ത്തകനായ കഷോഗ്ജിയുടെ തിരോധാനത്തെ തുടര്‍ന്ന് ഡി.എന്‍.എയുടെ അടയാളങ്ങള്‍ കണ്ടെത്താനായിരുന്നു തിരച്ചില്‍ നടത്തിയത്.

ഖഷോഗ്ജിയുടെ തിരോധനത്തിലേക്ക് വെളിച്ചം വീശുന്ന തെളിവുകള്‍ അന്വേഷിച്ച് സൗദി രാജാവിന്റെ കോണ്‍സലേറ്റില്‍ എത്തിയ ഫോറന്‍സിക്് വിഭാഗം ഒമ്പത് മണിക്കൂര്‍ കോണ്‍സലേറ്റില്‍ ചിലവഴിച്ചു. കോണ്‍സുലേറ്റ് വിടുന്നതിന് മുമ്പ് സംഘം നിലം തൂത്ത് വാരുന്ന ദൃശ്യം സി.സി.ടി.വി യില്‍ പതിഞ്ഞതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റി്‌പ്പോര്‍ട്ട് ചെയ്യുന്നു

Also Read:  ഇതിന്റെ പേരില്‍ ഞാന്‍ സിനിമ വിടില്ല; ഇവിടുത്തന്നെയുണ്ടാകും; അധിക്ഷേപിക്കുന്നവര്‍ക്ക് മറുപടിയുമായി അലന്‍സിയറിനെതിരെ ആരോപണം ഉന്നയിച്ച നടി

നേരത്തെ കോണ്‍സുലേറ്റില്‍ തെരച്ചില്‍ നടത്താന്‍ തുര്‍ക്കിക്ക് സൗദിയുടെ അനുമതി നല്‍കിയ വിവരം തുര്‍ക്കി വിദേശ കാര്യമന്ത്രാലയമാണ് പുറത്തുവിട്ടത്. സൗദി കോണ്‍സുലേറ്റില്‍ ജമാല്‍ പ്രവേശിച്ചതിന് ശേഷം തിരിച്ചിറങ്ങിയിട്ടില്ലെന്ന സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം തെരച്ചില്‍ നടത്താന്‍ ഉത്തരവ് വാങ്ങിയത്.

ഖത്തറിനെതിരെ സൗദിയുടെ നീക്കത്തേയും യമനിലെ സൗദിയുടെ ഇടപെടലിനേയും ഖഷോഗ്ജി ശക്തമായി വിമര്‍ശിച്ചിരുന്നു. പത്രപ്രവര്‍ത്തകന്റെ തിരോധാനത്തില്‍ സൗദിയുടെ പങ്ക് തെളിഞ്ഞാല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു.