ഖഷോഗ്ജിയുടെ മരണം രാഷ്ട്രീയ കൊലപാതകം; തെളിവുകളുമായി എര്‍ദോഗാന്‍
Jamal Khashoggi
ഖഷോഗ്ജിയുടെ മരണം രാഷ്ട്രീയ കൊലപാതകം; തെളിവുകളുമായി എര്‍ദോഗാന്‍
ന്യൂസ് ഡെസ്‌ക്
Tuesday, 23rd October 2018, 7:58 pm

ഇസ്താംബൂള്‍:ഖഷോഗ്ജിയുടെ മരണം ദിവസങ്ങള്‍ക്ക മുന്‍പ് തന്നെ ആസൂത്രണം ചെയ്തതെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന്‍.
എ. കെ പാര്‍ട്ടിയിലെ അംഗങ്ങള്‍ക്ക് മുമ്പിലാണ് എര്‍ദോഗാന് ഖഷോഗ്ജിയുടെ മരണത്തിന് പിന്നിലെ വിവരങ്ങള്‍ പുറത്തു വിട്ടത്.

സപ്തംബര്‍ 28 ന്  വിവാഹത്തിന്റെ രേഖകള്‍ ശരിയാക്കാനാണ്  ഖഷോഗ്ജി തുര്ക്കിയിലെത്തുന്നത്. എത്തിയത് മുതല്‍ ഖഷോഗ്ജിയെ അവര്‍ പിന്തുടരുന്നുണ്ടായിരുന്നു . കൊലക്ക് വേണ്ടിയുള്ള റോഡ് മാപ്പ് തയ്യാറാക്കുകയായിരുന്നു എന്നും എര്‍ദോഗാന് പറഞ്ഞു

Also Read:  ശബരിമല സന്ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നാല് യുവതികള്‍ ഹൈക്കോടതിയില്‍

തുര്‍ക്കിയില്‍ ഉണ്ടായിരുന്ന പല ഉദ്ദ്യോഗസ്ഥരും സൗദിയിലേക്ക് തിരിച്ചു പോയതും കൊല ആസൂത്രിതമാണെന്നതിന്റെ തെളിവാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖഷോഗ്ജിയുടെ തിരോധാനം മുതലുള്ള സംഭവങ്ങള്‍ വിശദീകരിച്ച എര്‍ദോഗാന്‍ കൊല നടത്തിയത് സൗദി രാജ കുടുംബം ആണെന്ന് തുറന്ന പറയാതെ പ്രസംഗം അവസാനിപ്പിച്ചു.

15 ആളുകള്‍ എന്തിനാണ് വന്നതെന്നും 18 പേരെ എന്തിനാണ് പിടിച്ചുവെച്ചിരിക്കുന്നത് എന്നമുള്ള കാര്യങ്ങളെല്ലാം ചൊവ്വാഴ്ച പാര്‍ട്ടി യോഗത്തില്‍ ഞാന്‍ വിശദീകരിക്കുമെന്നും നീതി നടപ്പിലാക്കാനാണ് നോക്കുന്നതെന്നും എര്‍ദോഗാന്‍ നേരത്തെ പറഞ്ഞിരുന്നു.