ഖഷോഗ്ജിയുടെ ശരീരഭാഗങ്ങള്‍ കൗണ്‍സല്‍ ജനറലിന്റെ വീട്ടുവളപ്പില്‍ നിന്ന് ലഭിച്ചതായി റിപ്പോര്‍ട്ട്
World News
ഖഷോഗ്ജിയുടെ ശരീരഭാഗങ്ങള്‍ കൗണ്‍സല്‍ ജനറലിന്റെ വീട്ടുവളപ്പില്‍ നിന്ന് ലഭിച്ചതായി റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്‌ക്
Tuesday, 23rd October 2018, 10:40 pm

ഇസ്താംബൂള്‍: ഖഷോഗ്ജിയുടെ ശരീരഭാഗങ്ങള്‍ കൗണ്‍സല്‍ ജനറലിന്റെ വീട്ടുവളപ്പില്‍ നിന്ന് ലഭിച്ചതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദി കൗണ്‍സല്‍ ജനറലിന്റെ വീട്ടിലെ തോട്ടത്തില്‍ നിന്നാണ് ശരീരഭാഗങ്ങള്‍ ലഭിച്ചത്.

ഖഷോഗ്ഗ്ജിയുടെ ശരീരഭാഗങ്ങള്‍ വേര്‍പ്പെട്ട നിലയിലും മുഖം വികൃതമാക്കിയ അവസ്ഥയിലുമായിരുന്നു കണ്ടെത്തിയത് എന്ന് മാധ്യമങ്ങള്‍ പറയുന്നു.അസ്വസ്ഥപ്പെടുത്തുന്ന കാഴ്ച്ച എന്നാണ് മാധ്യമങ്ങള്‍ സംഭവത്തെ വിശേഷിപ്പിച്ചത്.

Also Read:  ശബരിമല സന്ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നാല് യുവതികള്‍ ഹൈക്കോടതിയില്‍

സൗദിക്കെതിരെ നിരന്തരം വിമര്‍ശനാത്മക ലേഖനങ്ങള്‍ എഴുതിയ പത്രപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗ്ജി കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് ഇസ്താംബൂളിലെ കൗണ്‍സലേറ്റില്‍ വച്ച് കാണാതാകുന്നത്.

ഇസ്താംബൂളിലെ കാണ്‍സുലേറ്റില്‍ വെച്ച് ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെട്ടതായി സൗദി സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് കൊല ആസൂത്രിതമാണെന്ന് ആരോപിച്ച് തുര്‍ക്കി പ്രസിഡന്റ ഉള്‍പ്പെടയുള്ളവര്‍ രംഗത്തെത്തി.

ചിത്രം കടപ്പാട് : സ്‌കൈ ന്യൂസ്