എഡിറ്റര്‍
എഡിറ്റര്‍
മുരുകന്റെ മരണം; ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്താല്‍ സമരത്തിനിറങ്ങുമെന്ന് കെ.ജി.എം.സി.ടി.എ
എഡിറ്റര്‍
Monday 11th September 2017 1:39pm

തിരുവനന്തപുരം: ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് ഇതര സംസ്ഥാനത്തൊഴിലാളി മുരുകന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്താല്‍ സമരത്തിനിറങ്ങുമെന്ന് മെഡിക്കല്‍ കോളേജ് അധ്യാപക സംഘടന. മുരുകന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ടു ഡോക്ടര്‍മാരെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

ഇവരെ അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചനയെത്തുടര്‍ന്നാണ് കെ.ജി.എം.സി.ടി.എയുടെ തീരുമാനം. പണിമുടക്കിലേയ്ക്കു കടക്കുമെന്ന് പി.ജി. ഡോക്ടര്‍മാരുടെ സംഘടനയും അറിയിച്ചിട്ടുണ്ട്.


Also Read: സിനിമയിലെ ബലാത്സംഗ ചരിത്രത്തെക്കുറിച്ച് പഠിച്ചുപോരുന്ന എനിക്ക് ആക്രമിക്കപ്പെട്ടവള്‍ക്കൊപ്പം നില്‍ക്കാനേ കഴിയൂ: ദീദി ദാമോദരന്‍


മുരുകന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ച പറ്റിയെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗിയെ കൊണ്ടുവരുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയെന്നും ആരോഗ്യവകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ഡോക്ടര്‍മാരുടെ അറസ്റ്റിനുള്ള സാധ്യത പൊലീസ് അന്വേഷിക്കുന്നുണ്ട്. വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് ഉണ്ടെങ്കിലേ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യാന്‍ പാടുള്ളൂ എന്ന സുപ്രീം കോടതി ഉത്തരവാണ് അറസ്റ്റിന് തടസം. ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വിദഗ്ദ്ധസമിതി റിപ്പോര്‍ട്ടായി പരിഗണിച്ച് അറസ്റ്റുമായി മുന്നോട്ട് പോകാനാണ് പൊലീസ് നീക്കം.

Advertisement