പാക്കിസ്ഥാനിലും ചരിത്രം കുറിച്ച് കെ.ജി.എഫ്; പാക്കിസ്ഥാനില്‍ റിലീസ് ചെയ്യുന്ന ആദ്യ കന്നട ചിത്രം
indian cinema
പാക്കിസ്ഥാനിലും ചരിത്രം കുറിച്ച് കെ.ജി.എഫ്; പാക്കിസ്ഥാനില്‍ റിലീസ് ചെയ്യുന്ന ആദ്യ കന്നട ചിത്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 16th January 2019, 1:51 pm

ലാഹോര്‍: ഇന്ത്യക്ക് പിന്നാലെ പാക്കിസ്ഥാനിലും ചരിത്രം സൃഷ്ടിച്ച് കന്നട ചിത്രം കെ.ജി.എഫ്. ആദ്യമായി പാക്കിസ്ഥാനില്‍ പ്രദര്‍ശനത്തിനെത്തിയ കന്നട ചിത്രമായിരിക്കുകയാണ് യാഷ് അഭിനയിച്ച കെ.ജി.എഫ്.

ഹിന്ദി ഡബ്ബിംഗ് പതിപ്പാണ് പാക്കിസ്ഥാനില്‍ റിലീസിന് എത്തിയിരിക്കുന്നത്. ഈ മാസം പതിനൊന്നിനാണ് ചിത്രം പാക്കിസ്ഥാനില്‍ റിലീസ് ചെയ്തിരിക്കുന്നത്. ലാഹോറിലെയും ഇസ്‌ലാമാബാദിലെയും മള്‍ട്ടിപ്ലെക്‌സ് തിയേറ്ററുകളിലാണ് ചിത്രം എത്തിയിരിക്കുന്നത്.

Also Read  ‘ദി ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍’ മുഴുവന്‍ നുണ; കാശിന് വേണ്ടി അവസരവാദിയായ ഒരാളാണ് പുസ്തക രചയിതാവെന്നും മുന്‍ സുരക്ഷ ഉപദേഷ്ടാവ് എം.കെ നാരായണന്‍

ഇതിന് മുമ്പ് രജനീകാന്തിന്റെ 2.0 മാത്രമാണ് തെന്നിന്ത്യയില്‍ നിന്ന് പാക്കിസ്ഥാനില്‍ റിലീസ് ചെയ്ത ചിത്രം. കന്നഡയിലെ ഏറ്റവും ചിലവേറിയ സിനിമയെന്ന വിശേഷണത്തോടെയാണ് കെ.ജി.എഫ് എത്തിയത്. ഏകദേശം രണ്ടുവര്‍ഷം കൊണ്ട് പൂര്‍ത്തീകരിച്ച സിനിമ രണ്ടുഭാഗങ്ങളായാണ് എത്തുന്നത്. ഇതില്‍ ആദ്യഭാഗമാണിപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്.

കന്നഡ സൂപ്പര്‍ താരം യാഷ് പ്രധാനവേശത്തിലെത്തുന്ന സിനിമയില്‍ ശ്രിനിധി ഷെട്ടി, രമ്യ കൃഷ്ണ, ആനന്ദ് നാഗ് എന്നിവരും പ്രധാനവേഷത്തില്‍ എത്തുന്നു. ഉഗ്രം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രശാന്ത് നീല്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.