ദി ബിഗസ്റ്റ് ക്രിമിനല്‍ ഓഫ് ഇന്ത്യ; കെ.ജി.എഫ് ചാപ്റ്റര്‍ 2 ട്രെയ്‌ലര്‍
Film News
ദി ബിഗസ്റ്റ് ക്രിമിനല്‍ ഓഫ് ഇന്ത്യ; കെ.ജി.എഫ് ചാപ്റ്റര്‍ 2 ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 27th March 2022, 7:10 pm

ആരാധകര്‍ കാത്തിരുന്ന കെ.ജി.എഫ് ചാപ്റ്റര്‍ രണ്ടിന്റെ ട്രെയ്‌ലര്‍ പുറത്ത്. കെ.ജി.എഫിന്റെ അധിപനായ റോക്കി തന്നെയാണ് ട്രെയ്‌ലറിന്റെ മുഖ്യ ആകര്‍ഷക ഘടകം. ഒപ്പം കൊടൂരവില്ലനായ സഞജയ് ദത്തിന്റെ കഥാപാത്രത്തേയും ട്രെയ്‌ലറിലൂടെ പരിചയപ്പെടുത്തുന്നുണ്ട്.

രണ്ടാം ഭാഗത്തില്‍ പ്രകാശ് രാജും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഒന്നാം ഭാഗത്തിന് വന്‍സ്വീകാര്യതയാണ് ലഭിച്ചത്. കന്നഡയ്ക്ക് പുറമെ തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലുമെത്തുന്ന ചിത്രം ഏപ്രില്‍ 14നാണ് തിയേറ്ററുകളില്‍ എത്തുന്നത്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ തൂഫാന്‍ എന്ന ഗാനം ആഘോഷിക്കപ്പെട്ടിരുന്നു.

കെ.ജി.എഫിന്റെ ഒന്നാം ഭാഗമിറങ്ങിയതുമുതല്‍ ആരാധകര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനുള്ള കാത്തിരിപ്പിലായിരുന്നു. കൊവിഡ് മൂലം പലതവണ റിലീസ് മാറ്റിയിരുന്നു.

കേരളത്തില്‍ കെ.ജി.എഫ് ചാപ്റ്റര്‍ രണ്ടിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്. സിനിമ അത്ഭുതപ്പെടുത്തുന്നതാണെന്ന് പ്രിവ്യൂ കണ്ടതിനു പിന്നാലെ പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.

Content Highlight: kgf chapter 2 trailer out