കാത്തിരിപ്പ് അവസാനിപ്പിച്ചോളു; കെ.ജി.എഫ് 2 റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
Entertainment news
കാത്തിരിപ്പ് അവസാനിപ്പിച്ചോളു; കെ.ജി.എഫ് 2 റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 29th January 2021, 6:59 pm

കൊച്ചി: ഇന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ് കെ.ജി.എഫ് 2. ചിത്രത്തിന്റെ റിലീസ് തിയ്യതി അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ്.

ജൂലായ് 16 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. നേരത്തെ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തിലെ നായകനായ യാഷിന്റെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു ടീസര്‍ പുറത്തുവിട്ടത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം മലയാളത്തില്‍ എത്തിക്കുന്നത്. 2018 ഡിസംബര്‍ 21നാണ് കെ.ജി.എഫിന്റെ ആദ്യ ഭാഗം റിലീസ് ചെയ്തത്.കന്നഡ, തെലുങ്ക്, തമിഴ്, മലയാളം,ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നു.

ബോളിവുഡ് താരം സഞ്ജയ് ദത്താണ് കെ.ജി.എഫ് 2വില്‍ വില്ലനായി എത്തുന്നത്. കന്നഡയില്‍ ഇതുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും നിര്‍മാണച്ചെലവേറിയ ചിത്രമായിരുന്നു കെ.ജി.എഫ്.

കര്‍ണാടകയില്‍ മാത്രം ആദ്യ ദിന കളക്ഷന്‍ 14 കോടിയാണ് ചിത്രത്തിന് ലഭിച്ചത്. രണ്ടാഴ്ച കൊണ്ട് ചിത്രം 100 കോടി ക്ലബിലെത്തി. ബാഹുബലിയ്ക്ക് ശേഷം ഏറ്റവും കളക്ഷന്‍ വാരിക്കൂട്ടിയ ചിത്രം 225 കോടിയാണ് ബോക്‌സോഫിസില്‍ നിന്ന് വാരികൂട്ടിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  KGF 2 Release Date Announced Yash, Sanjay Dutt,