'150 ബിരിയാണിയുമായി വന്നതാണ്, വില്‍ക്കാന്‍ സമ്മതിക്കുന്നില്ല, അന്തസ്സായി ജീവിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ പിന്നെ എന്തു ചെയ്യാനാണ്? '; പൊട്ടിക്കരഞ്ഞ് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി
Kerala News
'150 ബിരിയാണിയുമായി വന്നതാണ്, വില്‍ക്കാന്‍ സമ്മതിക്കുന്നില്ല, അന്തസ്സായി ജീവിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ പിന്നെ എന്തു ചെയ്യാനാണ്? '; പൊട്ടിക്കരഞ്ഞ് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി
ന്യൂസ് ഡെസ്‌ക്
Tuesday, 13th October 2020, 8:59 am

കൊച്ചി: ഫേസ്ബുക്ക് ലൈവില്‍ പൊട്ടിക്കരഞ്ഞ് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി. തങ്ങള്‍ തുടങ്ങിയ ബിരിയാണിക്കച്ചവടം ഒരു സംഘം തടയുകയാണെന്നും ജീവിക്കാന്‍ മറ്റു മാര്‍ഗമൊന്നുമില്ലെന്നുമാണ് എറണാകുളം സ്വദേശിയായ ട്രാന്‍സ്‌ജെന്‍ഡര്‍ സജന ഷാജി പറയുന്നത്. ആണും പെണ്ണും കെട്ടവരെന്ന് വിളിച്ച് ആക്ഷേപിച്ചതായും ഇവര്‍ വീഡിയോയില്‍ പറയുന്നു.

‘150 ബിരിയാണിയും 20 ഊണും കൊണ്ട് ഇവിടെ നിന്ന് പോയതാണ്. ആകെ വിറ്റത് 20 ബിരിയാണി മാത്രമാണ്. ജീവിക്കാന്‍ സമ്മതിക്കില്ലെങ്കില്‍ പിന്നെ ഞങ്ങള്‍ എന്തു ചെയ്യാനാണ്? കുറച്ചു ദിവസമായി ഞങ്ങളെ ഉപദ്രവിക്കുകയാണ് ഓപ്പോസിറ്റ് നില്‍ക്കുന്നവര്‍. ഉണ്ടായിരുന്നതൊക്കെ വിറ്റും പെറുക്കിയും കുടുക്ക വരെ പൊട്ടിച്ചുമാണ് ഞങ്ങള്‍ ബിരിയാണി കച്ചവടം തുടങ്ങിയത്,’ സജന പറയുന്നു.

കൊച്ചി ഇരുമ്പനത്താണ് സജ്‌ന ബിരിയാണി വില്‍പ്പന നടത്തുന്നത്. സമീപത്ത് കച്ചവടം നടത്തുന്നവര്‍ ഇവരുമായി ബഹളം വെക്കുന്നതിന്റെ വീഡിയോയും ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘ നിങ്ങളൊക്കെ ചോദിക്കുമല്ലോ ജോലി എടുത്ത് ജീവിച്ചൂടെ എന്ന്, അന്തസ്സായി ജോലി ചെയ്യാന്‍ നിങ്ങളൊക്കെ സമ്മതിക്കാതെ പിന്നെ ഞങ്ങളൊക്കെ എന്താണ് ചെയ്യേണ്ടത്?,’ സജന ഷാജി പറഞ്ഞു.

പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും കാര്യമുണ്ടായില്ലെന്നും തങ്ങള്‍ക്ക് ബിരിയാണിക്കച്ചവടം നടത്താനാവുമോ എന്നാണ് പൊലീസ് ചോദിച്ചതെന്നും ഇവര്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: kerala transgender crying on facebook live