കുമാര്‍ സാഹ്നിയും പി.കെ പോക്കറും ജൂറി ചെയര്‍മാന്മാര്‍; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനുള്ള പാനല്‍ രൂപീകരിച്ചു
Kerala State Film Award
കുമാര്‍ സാഹ്നിയും പി.കെ പോക്കറും ജൂറി ചെയര്‍മാന്മാര്‍; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനുള്ള പാനല്‍ രൂപീകരിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 14th February 2019, 8:33 pm

തിരുവനന്തപുരം: 2018ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനുള്ള ജൂറി രൂപീകരിച്ച് ഉത്തരവിറങ്ങി. ചലച്ചിത്രകാരന്‍ കുമാര്‍ സാഹ്നിയാണ് സിനിമാവിഭാഗം ജൂറി ചെയര്‍മാന്‍. രചനാവിഭാഗം ജൂറി ചെയര്‍മാന്‍ ചിന്തകനും എഴുത്തുകാരനുമായ പി.കെ പോക്കറാണ്.

ഷെറി ഗോവിന്ദന്‍, ജോര്‍ജ് ജോസഫ് (ജോര്‍ജ് കിത്തു), കെ.ജി. ജയന്‍, മോഹന്‍ദാസ്, വിജയകൃഷ്ണന്‍, ബിജു സുകുമാരന്‍, പി.ജെ. ഇഗ്നേഷ്യസ് (ബേണി ഇഗ്നേഷ്യസ്), നവ്യ നായര്‍ എന്നിവരാണ് സിനിമാ വിഭാഗം ജൂറി അംഗങ്ങള്‍.
ഡോ. ജിനേഷ് കുമാര്‍ എരമോം, സരിത വര്‍മ്മ എന്നിവരാണ് രചനാവിഭാഗം അംഗങ്ങള്‍. ഇരുവിഭാഗങ്ങളിലും സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു മെമ്പര്‍ സെക്രട്ടറിയാണ്.

ALSO READ: സ്ത്രീ-പുരുഷ സമത്വത്തിന് വേണ്ടി നിന്നതിന്റെ പേരില്‍ ഒരു വോട്ടോ, സീറ്റോ പോയാല്‍ പോട്ടേ എന്ന് വെക്കും: കോടിയേരി

അതേസമയം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ സംവിധാനം ചെയ്ത ആമി, അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍ എഡിറ്റിംഗ് നിര്‍വഹിച്ച കാര്‍ബണ്‍ എന്നീ സിനിമകള്‍ അവാര്‍ഡിന് പരിഗണിക്കണോ എന്ന കാര്യത്തില്‍ അക്കാദമിയില്‍ ആശയക്കുഴപ്പം തുടരുകയാണ്.

രണ്ട് സിനിമകളും പരിഗണിക്കേണ്ടതില്ല എന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ഓഫീസിന്റെ അഭിപ്രായം. അക്കാദമി എക്സിക്യുട്ടീവ് അംഗങ്ങളുടെ സിനിമകള്‍ വ്യക്തിഗത പുരസ്‌കാരങ്ങള്‍ക്ക് പരിഗണിക്കാറില്ല.

WATCH THIS VIDEO: