'അച്ഛനും മക്കളും നേര്‍ക്കുനേര്‍', ആരാവും മികച്ച നടന്‍? നടി? സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ
Entertainment news
'അച്ഛനും മക്കളും നേര്‍ക്കുനേര്‍', ആരാവും മികച്ച നടന്‍? നടി? സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 26th May 2022, 3:53 pm

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നാളെ വൈകീട്ട് അഞ്ചിന് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കും. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ താരങ്ങളും തന്നെ മത്സരരംഗത്തുണ്ട് എന്നതാണ് ഇത്തവണത്തെ അവാര്‍ഡിനെ വേറിട്ട് നിര്‍ത്തുന്നത്. വണ്ണും, ദി പ്രീസ്റ്റുമാണ് മമ്മൂട്ടി ചിത്രങ്ങളായി സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മത്സരിക്കുന്നത്.

മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 ഉം സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായി മത്സരിക്കുന്നുണ്ട്.

നിധിന്‍ രണ്‍ജി പണിക്കരുടെ സംവിധാനത്തില്‍ പുറത്ത് വന്ന കാവല്‍ എന്ന ചിത്രത്തിലൂടെ സുരേഷ് ?ഗോപിയും മത്സര രംഗത്തുണ്ട്.

ഇവര്‍ക്ക് ഒപ്പം തന്നെ സുരാജ് വെഞ്ഞാറമൂട് , ഇന്ദ്രന്‍സ് , ജയസൂര്യ, ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, ടൊവിനോ തോമസ്, പൃഥ്വിരാജ് തുടങ്ങി ഒട്ടുമിക്ക നടന്മാര്‍ എല്ലാം തന്നെ മത്സരരംഗത്ത് ഉണ്ട്.

ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സ ചെയര്‍മാനായ അന്തിമ ജൂറിയായിരിക്കും അവാര്‍ഡ് പ്രഖ്യാപിക്കുക.

റോജിന്‍ തോമസ് സംവിധാനം ചെയ്ത ‘ഹോം’. വിനീത് ശ്രീനിവാസന്‍- പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ഹൃദയം’ എന്നിവയും മത്സര രംഗത്തുള്ള പ്രധാന ചിത്രങ്ങളാണ്. ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രേക്ഷക ശ്രദ്ധനേടിയ ‘നിഷിദ്ധോ’ ആണ് മത്സര രംഗത്തുള്ള മറ്റൊരു ആകര്‍ഷണം.

സന്തോഷ് കീഴാറ്റൂര്‍ പ്രധാന വേഷത്തിലെത്തിയ ‘ അവനോവിലോന’ , ആശാ ശരത്തിന്റെ ‘ഖെദ്ദ’ ‘ദ് പോര്‍ട്രെയ്റ്റ്‌സ് ‘ എന്നിവയെക്കെയാണ് മികച്ച സിനിമയ്ക്കുള്ള മത്സരത്തിനായി രംഗത്തുള്ളത്.

ഇത്തവണ മികച്ച നടിക്ക് വേണ്ടിയും കടുത്ത മത്സരം തന്നെയാണ് ഉള്ളത്. പാര്‍വതി തിരുവോത്ത്, കല്യാണി പ്രിയദര്‍ശന്‍, മഞ്ജു വാര്യര്‍, ദര്‍ശന രാജേന്ദ്രന്‍, നിമിഷ സജയന്‍, രജീഷ വിജയന്‍, ഐശ്വര്യ ലക്ഷ്മി, ഉര്‍വശി, സുരഭി ലക്ഷ്മി, മീന, മംമ്ത മോഹന്‍ദാസ്, മഞ്ജു പിള്ള, അന്ന ബെന്‍ , ദിവ്യ പിള്ള, അഞ്ജു കുര്യന്‍, ഗ്രേസ് ആന്റണി, വിന്‍സി അലോഷ്യസ്, സാനിയ ഇയപ്പന്‍ തുടങ്ങിയവരാണ് മികച്ച നടിക്കുള്ള മത്സരത്തിനായിട്ടുള്ളത്.

Content Highlights : Kerala State Film Awards announced tomorrow Leading Malayalam Actors in the competition