മികച്ച നടി രേവതി; നടന്മാര്‍ ബിജു മേനോന്‍, ജോജു ജോര്‍ജ് ; കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
Movie Day
മികച്ച നടി രേവതി; നടന്മാര്‍ ബിജു മേനോന്‍, ജോജു ജോര്‍ജ് ; കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 27th May 2022, 4:24 pm

തിരുവനന്തപുരം: 52ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. രേവതിയാണ് മികച്ച നടി. ഭൂതകാലം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. രണ്ട് പേരാണ് ഇത്തവണ മികച്ച നടന്റെ പുരസ്‌കാരം പങ്കിട്ടത്.

ആര്‍ക്കറിയാം എന്ന സിനിമയിലെ അഭിനയത്തിന് ബിജു മേനോനും നായാട്ട് ,തുറമുഖം, മധുരം, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജോജു ജോര്‍ജും മികച്ച നടനായി. ദിലീഷ് പോത്തനാണ് മികച്ച സംവിധായകന്‍, ചിത്രം ജോജി.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയമാണ് ജനപ്രിയ ചിത്രം, സ്വഭാവനടി ഉണ്ണിമായ (ജോജി), സ്വഭാവനടന്‍ സുമേഷ് മൂര്‍ (കള)

മികച്ച പിന്നണിഗായിക സിത്താര കൃഷ്ണകുമാര്‍ (കാണേക്കാണേ), മികച്ച പിന്നണി ഗായകന്‍ പ്രദീപ് കുമാര്‍ (മിന്നല്‍ മുരളി) മികച്ച സംഗീത സംവിധായകന്‍ ഹിഷാം അബ്ദുള്‍ വഹാബ് (ഹൃദയം) , സംഗീതസംവിധായകന്‍ ബി.ജി.എം- ജസ്റ്റിന്‍ വര്‍ഗീസ് (ജോജി), ഗാനരചയിതാവ്- ബി.കെ ഹരിനാരായണന്‍- കാടകം

മികച്ച തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍ (ജോജി), മികച്ച ബാലതാരം ആദിത്യന്‍ (നിറയെ തത്തകളുള്ള മരം) മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റ് ബേബി എസ് (ദൃശ്യം 2 റാണി), മികച്ച കുട്ടികളുടെ ചിത്രം കാടകം.

നൃത്തസംവിധാനം അരുണ്‍ലാല്‍ (ചവിട്ട്) വസ്ത്രാലങ്കാരം മെല്‍വി ജെ(മിന്നല്‍ മുരളി), മേക്കപ്പ്ആര്‍ട്ടിസ്റ്റ് രഞ്ജിത് അമ്പാടി (ആര്‍ക്കറിയാം), കലാസംവിധാനം ഗോകുല്‍ദാസ് (തുറമുഖം), ചിത്രസംയോജകന്‍- മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍ (നായാട്ട്)

തിരക്കഥാകൃത്ത് കൃഷാന്ത് (ആവാസവ്യൂഹം) ക്യാമറ മധു നീലകണ്ഠന്‍ (ചുരുളി), കഥ ഷാഹി കബീര്‍ (നായാട്ട്) മികച്ച ശബ്ദമിശ്രണം ജസ്റ്റിന്‍ (മിന്നല്‍ മുരളി)

Content Highlight: Kerala State Film Award Announced