'അമിത ജോലിഭാരം': പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച എസ്.ഐ മരിച്ചു
Kerala News
'അമിത ജോലിഭാരം': പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച എസ്.ഐ മരിച്ചു
ന്യൂസ് ഡെസ്‌ക്
Friday, 9th October 2020, 8:41 am

 

 

തിരുവനന്തപുരം: അമിത ജോലിഭാരമെന്ന് പരാതിപ്പെട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ച എസ്.ഐ മരിച്ചു. വിളപ്പില്‍ശാല സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ രാധാകൃഷ്ണനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

അമിത ജോലിഭാരത്തിനു പുറമെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നാല് മാസം മുമ്പാണ് രാധാകൃഷ്ണന്‍ വിളിപ്പില്‍ശാല സ്റ്റേഷനില്‍ എത്തിയത്.

ഒക്ടേബാര്‍ ഒന്നിന് വിളപ്പില്‍ശാല സ്റ്റേഷനിലെ വിശ്രമമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച അദ്ദേഹത്തെ സഹപ്രവര്‍ത്തകരാണ് ആശുപത്രിയില്‍ എത്തിച്ചത്. പ്രമോഷന്‍ കിട്ടി വിളപ്പില്‍ശാല സ്റ്റേഷനില്‍ എത്തിയതിന് പിന്നാലെ രാധാകൃഷ്ണന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala SI attempted to suicide alleging heavy work load died