ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
ലളിതം, ഹരിതം, ഗംഭീരം കൗമാരോത്സവം: 59ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദികള്‍ അവസാന വട്ട ഒരുക്കത്തില്‍
ന്യൂസ് ഡെസ്‌ക്
Thursday 6th December 2018 9:26pm

ആലപ്പുഴ: 59ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം നാളെ തുടങ്ങാനിരിക്കെ വേദികളുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. പ്രളയത്തില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കുന്ന കേരളത്തിലെ കൗമാരക്കാരുടെ ആഘോഷമായ സംസ്ഥാന കലോത്സവം ഇത്തവണ ലളിതമായാകും നടക്കുക. ലളിതം ഗംഭീരം എന്നാണ് കലോത്സവത്തിന്റെ മുദ്രാവാക്യം.

ആലപ്പുഴയില്‍ 29 വേദികളിലായി മൂന്നുദിവസം നീളുന്നതാകും കലോത്സവം. ആര്‍ഭാടമില്ലെങ്കിലും ആവേശം ചോരാതെ ഗംഭീരമാക്കാനാണ് ആലപ്പുഴ തയ്യാറെടുക്കുന്നത എന്ന് സംഘാടകര്‍ പറയുന്നു.

പൂര്‍ണമായും ഹരിതചട്ടം പാലിച്ചുള്ള കലോത്സവമായതിനാല്‍ സ്റ്റീല്‍പാത്രങ്ങളും ഗ്ലാസുകളുമാണ് ഭക്ഷണപ്പന്തലില്‍ ഒരുക്കിയിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യം പരമാവധി കുറക്കാനാണ് ലക്ഷ്യം.

Also Read: മേഘതാതു ഡാം: അണക്കെട്ട് നിര്‍മ്മിക്കാന്‍ കര്‍ണാടകത്തിന് അനുമതി നല്‍കിയ കേന്ദ്ര നടപടിക്കെതിരെ ഐക്യഖണ്ഡേന പ്രമേയം അംഗീകരിച്ച് തമിഴ്‌നാട് നിയമസഭ

നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ള വിവിധവേദികളിലായി വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. ആര്‍ഭാടരഹിത കലോത്സവമായതിനാല്‍ ഇത്തവണ ഉദ്ഘാടനസമ്മേളനവും ഘോഷയാത്രയുമില്ല.

ലിയോ തേര്‍ട്ടീന്‍ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ഒന്നാംവേദി. മീഡിയ സെന്ററും മാധ്യമസ്ഥാപനങ്ങളുടെയും പോലീസിന്റെയും പവലിയനുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഇ.എം.എസ് സ്റ്റേഡിയത്തിലാണ് ഭക്ഷണപ്പന്തല്‍ ക്രമീകരിച്ചിരിക്കുന്നത്.

നഗരത്തിലെ വിവിധവേദികളിലേക്കുള്ള യാത്രകള്‍ക്കായി സൗഹൃദഓട്ടോകള്‍ സര്‍വീസ് നടത്തും. മത്സരാര്‍ഥികള്‍ക്കും ഒപ്പമെത്തുന്നവര്‍ക്കും സഹായങ്ങള്‍ നല്‍കാന്‍ സന്നദ്ധ പ്രവര്‍ത്തകരും അധ്യാപകരും സ്റ്റുഡന്റ് പോലീസ് കേഡറ്റും ഉള്‍പ്പെടെയുള്ളവരുമുണ്ട്.

Advertisement