എഡിറ്റര്‍
എഡിറ്റര്‍
പ്‌ളസ് ടു ഫലം പ്രഖ്യാപിച്ചു: വിജയ ശതമാനം കുറവ്
എഡിറ്റര്‍
Tuesday 13th May 2014 4:20pm

students

തിരുവനന്തപുരം: പ്‌ളസ് ടു ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് വാര്‍ത്താ സമ്മേളനത്തിനാണ് ഔദ്യോഗികമായി ഫലം പുറത്തുവിട്ടത്.

പ്‌ളസ് ടു പരീക്ഷയില്‍ 79.39 ശതമാനം പേരാണ് വിജയിച്ചത്. കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനാത്തെക്കാള്‍ കുറവാണിത്. കഴിഞ്ഞ വര്‍ഷം 81.34 ശതമാനം പേര്‍ വിജയിച്ചിരുന്നു. 3,42,410 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ 2,78,931 വിദ്യാര്‍ത്ഥികളാണ് ഉന്നത പഠത്തിന് യോഗ്യത നേടിയത്.

84.15% നേടിയ എറണാകുളം ജില്ലക്കാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം. 40 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. ആറ് സ്‌പെഷ്യല്‍ സ്‌കൂളും 28 അണ്‍എയ്ഡഡ് സ്‌കൂളുകളും 100 ശതമാനം കരസ്ഥമാക്കി. ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 37.97 ശതമാനമാണ് വിജയം.

സയന്‍സ് വിഷയങ്ങളില്‍ 5651 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്‌ളസ് നേടി. ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 218 പേരും കോമേഴ്‌സ് വിഭാഗത്തില്‍ 914 പേരുമാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്‌ളസ് നേടിയത്. 6781 പേരാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്‌ളസ് നേടിയത്.

മേയ് 20 സേ പരീക്ഷക്ക് അപേക്ഷിക്കാം. സേ പരീക്ഷ ജൂണ്‍ മൂന്നു മുതല്‍ ഏഴു വരെ നടക്കും.

വിശദമായി പരീക്ഷാഫലം അറിയുന്നതിന് താഴെയുള്ള ലിങ്കുകള്‍ സന്ദര്‍ശിക്കുക: http://www.keralaresults.nic.in ,​ www.kerala.gov.in 

Advertisement