ജലന്ധര്‍ ബിഷപ്പിന്റെ വിഷയത്തില്‍ കേരളാ പൊലീസ് ഇതുവരെ തങ്ങളെ സമീപിച്ചിട്ടില്ലെന്ന് പഞ്ചാബ് പൊലീസ്
kERALA NEWS
ജലന്ധര്‍ ബിഷപ്പിന്റെ വിഷയത്തില്‍ കേരളാ പൊലീസ് ഇതുവരെ തങ്ങളെ സമീപിച്ചിട്ടില്ലെന്ന് പഞ്ചാബ് പൊലീസ്
ന്യൂസ് ഡെസ്‌ക്
Friday, 14th September 2018, 4:14 pm

 

ജലന്ധര്‍: ജലന്ധര്‍ ബിഷപ്പിനെതിരായ ആരോപണവുമായി ബന്ധപ്പെട്ട് കേരളാ പൊലീസ് ഇതുവരെ തങ്ങളെ സമീപിച്ചിട്ടില്ലെന്ന് പഞ്ചാബ് എസ്.എച്ച്.ഒ ബല്‍ബീര്‍ സിങ്. ബിഷപ്പ് ഹൗസിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

“ഞങ്ങള്‍ ബിഷപ്പ് ഹൗസിലെത്തിയത് സ്ഥിരം പരിശോധനയുടെ ഭാഗമായാണ്. കേരളാ പൊലീസ് ഇതുവരെ ഞങ്ങളെ സമീപിച്ചിട്ടില്ല.” എന്നാണ് അദ്ദേഹം പറഞ്ഞതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

കന്യാസ്ത്രീയുടെ ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ ഈമാസം 19ന് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷിന് മുമ്പാകെ ഹാജരാകണമെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് നല്‍കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ജലന്ധര്‍ പൊലീസ് പ്രവീണ്‍ കുമാറിന് നോട്ടീസ് കൈമാറിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Also Read:ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിക്കുന്നതിന് പിന്നില്‍ ബി.ജെ.പി: കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കി യു.എന്‍ റിപ്പോര്‍ട്ട്

ജലന്ധര്‍ പൊലീസ് ബിഷപ്പ് ഹൗസിലെത്തി നോട്ടീസ് ഫ്രാങ്കോയ്ക്ക് നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബിഷപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകര്‍ കൊച്ചി ഹൈക്കോടതി ജങ്ഷനില്‍ സമരം തുടരുന്ന പശ്ചാത്തലത്തിലായിരുന്നു ഇത്തരമൊരു റിപ്പോര്‍ട്ട് വന്നിരുന്നത്.