'ലൈവ് ഇന്‍ യുവര്‍ ലിവിംഗ് റൂം', നമുക്ക് വേണ്ടി അവര്‍ പാടുന്നു; ഇന്‍സ്റ്റാഗ്രാം ലൈവില്‍ പാട്ടുമായി മലയാളി ഗായകര്‍ ഒന്നിക്കുന്നു
Music
'ലൈവ് ഇന്‍ യുവര്‍ ലിവിംഗ് റൂം', നമുക്ക് വേണ്ടി അവര്‍ പാടുന്നു; ഇന്‍സ്റ്റാഗ്രാം ലൈവില്‍ പാട്ടുമായി മലയാളി ഗായകര്‍ ഒന്നിക്കുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 12th April 2020, 12:13 pm

കൊച്ചി: കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണിലായ ആളുകള്‍ക്ക് വിനോദം പകരാന്‍ മലയാളി ഗായകര്‍ ഒന്നിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് 2.30 മുതല്‍ രാത്രി 10 വരെ മലയാളികളുടെ പ്രിയപ്പെട്ട ഗായകര്‍ ഇന്‍സ്റ്റാഗ്രാം ലൈവിലൂടെ സംഗീതപ്രേമികള്‍ക്ക് മുന്നിലെത്തും.

ലൈവ് ഇന്‍ യുവര്‍ ലിവിംഗ് റൂം എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ 15 ഓളം കലാകാരന്‍മാര്‍ പങ്കെടുക്കും. സ്വന്തം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലെ ലൈവിലൂടെയാണ് സംഗീതജ്ഞര്‍ എത്തുക.

രഞ്ജിന്‍ രാജ്, രഞ്ജിനി ജോസ്, കൈലാസ് മേനോന്‍, ഉദയ് രാമചന്ദ്രന്‍, സിതാര കൃഷ്ണകുമാര്‍, വിധുപ്രതാപ്, ശ്രുതി ശശിധരന്‍, കാവ്യ അജിത്, രതീഷ് വേഗ, ഗോപീസുന്ദര്‍, മിഥുന്‍ ജയരാജ്, രാഹുല്‍ രാജ്, ജ്യോത്സനാ രാധാകൃഷ്ണന്‍ , നിറിന്‍ സുരേഷ്, മുഹമ്മദ് മക്ബൂല്‍ മന്‍സൂര്‍ എന്നിവരാണ് പാട്ടുമായി എത്തുന്നത്.

WATCH THIS VIDEO: