കേരളത്തിലെ മന്ത്രിമാരുടെ ശമ്പളം കുറയ്ക്കണം; ആവശ്യവുമായി കെ സുരേന്ദ്രന്‍
COVID-19
കേരളത്തിലെ മന്ത്രിമാരുടെ ശമ്പളം കുറയ്ക്കണം; ആവശ്യവുമായി കെ സുരേന്ദ്രന്‍
ന്യൂസ് ഡെസ്‌ക്
Monday, 6th April 2020, 9:28 pm

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനായി കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്ന സാമ്പത്തിക നടപടികള്‍ കേരളത്തിലും കൊണ്ടുവരണമെന്ന് ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സംസ്ഥാന മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പളത്തിലും കുറവ് വരുത്തണമെന്നാണ് സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കൊവിഡ് 19 നെത്തുടര്‍ന്ന് സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാവാന്‍ പോകുന്ന മാന്ദ്യം പരിഗണിച്ചാണ് രാഷ്ട്രപതി, പ്രധാനമന്ത്രി, എം.പിമാര്‍ എന്നിവരുടെ ശമ്പളം 30 ശതമാനം കുറയ്ക്കാന്‍ കേന്ദ്ര മന്ത്രാലയം തീരുമാനമെടുത്തത്. രണ്ട് വര്‍ഷത്തേക്ക് എം.പി ഫണ്ടും ലഭിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ തുക രാജ്യത്തിന്റെ കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് പോകും.

എം.പിമാരുടെ പ്രാദേശിക പ്രദേശ വികസന പദ്ധതി രണ്ട് വര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കാനുള്ള നീക്കത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. പദ്ധതിയില്‍ നിന്ന് 7,900 കോടി രൂപ കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് പോകുമെന്ന് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

പ്രസിഡന്റ് രാം നാഥ് കോവിന്ദ്, വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു, എല്ലാ സംസ്ഥാന ഗവര്‍ണര്‍മാരും സ്വമേധയാ ശമ്പളം വെട്ടിക്കുറക്കാന്‍ തീരുമാനിച്ചതായി കേന്ദ്രമന്ത്രി ജാവദേക്കര്‍ അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ