എഡിറ്റര്‍
എഡിറ്റര്‍
സഞ്ജുവിന്റെ നേട്ടങ്ങളും തുണച്ചില്ല: കേരളത്തിനു തുടര്‍ച്ചയായ രണ്ടാം തോല്‍വി
എഡിറ്റര്‍
Tuesday 31st January 2017 8:42pm

sanju
ഹൈദരാബാദ്: സൗത്ത് സോണ്‍ ഇന്റര്‍ സ്‌റ്റേറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിനു തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഹൈദാരാബാദിനോട് 13 റണ്‍സിനാണ് കേരളത്തിന്റെ പരാജയം. മികച്ച ഓപ്പണിംഗ് കൂട്ട്‌കെട്ടിനു ശേഷമാണ് കേരളത്തിന്റെ ബാറ്റിംഗ് നിര ഹൈദരാബാദിനു മുന്നില്‍ തകര്‍ന്ന് വീണത്.


Also read തന്റെ കരിയര്‍ മാറ്റിമറിച്ചത് ഹോട്ടല്‍ വെയ്റ്ററുടെ ഉപദേശം: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 


ഇന്ത്യന്‍ താരവും മുന്‍ കേരളാ ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍ ഇന്നത്തെ കളിയില്‍ നിന്ന് ആഭ്യന്തര മത്സരങ്ങളില്‍ 2000 റണ്‍സ് തികച്ചു. മത്സരത്തില്‍ 27 റണ്‍സായിരുന്നു സഞ്ജു നേടിയത്. ബൗളിംഗ് നിരയുടെ പ്രകടനം ബാറ്റ്‌സ്മാന്മാര്‍ക്ക് പുറത്തെടുക്കാന്‍ കഴിയാതിരുന്നതാണ് കേരളത്തിന്റെ പരാജയത്തിന് കാരണമായത്.

127 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം ഏഴു വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സാണ് നേടിയത്. 99നു ഒന്ന് എന്ന നിലയില്‍ നിന്നാണ് കേരളം 114 റണ്‍സ് നേടുമ്പോഴേക്ക് എഴു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയത്. കേരളത്തിനായി ഓപ്പണിംഗ് ബാറ്റ്‌സ്മാന്മാരായ വിഷ്ണു വിനോദ് (37) ജലജ് സക്‌സേന (34) എന്നിവര്‍ മികച്ച തുടക്കമായിരുന്നു നല്‍കിയത്.

നേരത്തെ 36നു 4 എന്ന നിലയില്‍ തകര്‍ച്ചയെ അഭിമുഖീകരിച്ച ശേഷമായിരുന്നു ഹൈദരാബാദ് തിരിച്ചു വന്നത്. കേളത്തിന്റെ മികച്ച ബൗളിങ്ങിനു പിന്നില്‍ ഹൈദരാബാദിന്റെ ഏഴു താരങ്ങള്‍ക്ക് ഏഴു റണ്‍സില്‍ കൂടുതല്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല. ടൂര്‍ണ്ണമെന്റിലെ ആദ്യ മത്സരത്തില്‍ കേരളം ചെന്നൈയോടും പരാജയപ്പെട്ടിരുന്നു.

Advertisement