2011 ല്‍ തടവുകാരെ മോചിപ്പിച്ച ഇടത് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
kERALA NEWS
2011 ല്‍ തടവുകാരെ മോചിപ്പിച്ച ഇടത് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
ന്യൂസ് ഡെസ്‌ക്
Friday, 11th January 2019, 12:36 pm

കൊച്ചി: 2011 ല്‍ 209 തടവുകാരെ വിട്ടയച്ച ഇടത് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

10 വര്‍ഷം പൂര്‍ത്തിയാക്കിയ 2019 തടവുകാരെയായിരുന്നു വി.എസ് സര്‍ക്കാര്‍ വിട്ടയച്ചത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ ഗവര്‍ണര്‍ പുനഃപരിശോധിക്കണമെന്നും ആറു മാസത്തിനകം വിശദാംശങ്ങള്‍ നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഈയിടെ 36 തടവുകാരെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ മടക്കിയതിനു പിന്നാലെയാണ് വിഷയം ഹൈക്കോടതിയില്‍ എത്തിയത്.

സര്‍ക്കാരിന് ഇതിന് അധികാരമുണ്ടെന്നും 2011 ഫെബ്രുവരി രണ്ടിന് അന്നത്തെ സര്‍ക്കാര്‍ ഇത്തരത്തില്‍ തടവുകാരെ മോചിപ്പിച്ചിട്ടുണ്ടെന്നും അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകരപ്രസാദ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

10 വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കിയവരെയാണ് അന്നു വിട്ടയച്ചതെന്നും പട്ടിക സഹിതം അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ 14 വര്‍ഷത്തെ ശിക്ഷ അനുഭവിക്കേണ്ടവര്‍ ഇതില്‍ എത്ര പേരുണ്ടെന്ന് അറിയിക്കാന്‍ ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.